കാ​ണാ​താ​യ മ​ലേ​ഷ്യ​ന്‍ വി​മാ​നം ഇ​വി​ടെ ക​ണ്ടേ​ക്കും: നി​ഗ​മ​ന​വു​മാ​യി ബ്രി​ട്ടീ​ഷ് വി​ദ​ഗ്ധ​ൻ
കാ​ണാ​താ​യ മ​ലേ​ഷ്യ​ന്‍ വി​മാ​നം ഇ​വി​ടെ ക​ണ്ടേ​ക്കും: നി​ഗ​മ​ന​വു​മാ​യി ബ്രി​ട്ടീ​ഷ് വി​ദ​ഗ്ധ​ൻ
Saturday, December 4, 2021 11:31 AM IST
ലോ​ക​ത്തെ ഇ​പ്പോ​ഴും ഉ​ത്ത​ര​മി​ല്ലാ​തെ കു​ഴ​യ്ക്കു​ന്ന ചോ​ദ്യ​മാ​ണ് മ​ലേ​ഷ്യ​ന്‍ വി​മാ​ന​ത്തി​ന് എ​ന്തു​സം​ഭ​വി​ച്ചു എ​ന്ന​ത്. കാ​ണാ​താ​യി​ട്ട് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞെ​ങ്കി​ലും ഇ​തു​വ​രെ കൃ​ത്യ​മാ​യൊ​രു ഉ​ത്ത​രം ക​ണ്ടെ​ത്താ​നോ യാ​ത്ര​ക്കാ​ർ​ക്ക് എ​ന്തു സം​ഭ​വി​ച്ചു​വെ​ന്ന് വ്യ​ക്ത​മാ​ക്കാ​നോ അ​ധി​കൃ​ത​ർ​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​പ്പോ​ഴി​താ വി​മാ​നം എ​വി​ടെ ത​ക​ർ​ന്നു വീ​ണി​രി​ക്കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ൽ എ​ത്തി​യി​രി​ക്കു​ക​യാ​ണ് ദു​ര​ന്ത​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന ബ്രി​ട്ടീ​ഷ് എ​യ​റോ​നോ​ട്ടി​ക്ക​ൽ എ​ൻ​ജി​നീ​യ​റും സം​ഘ​വും.

പ​ടി​ഞ്ഞാ​റ​ൻ ഓ​സ്ട്രേ​ലി​യ​യി​ലെ പെ​ർ​ത്തി​ൽ​നി​ന്ന് 2,000 കി​ലോ​മീ​റ്റ​ർ പ​ടി​ഞ്ഞാ​റ് ഇ​ന്ത്യ​ൻ മ​ഹാ​സു​മ​ദ്ര​ത്തി​ൽ ബോം​യിം​ഗ് 777 ത​ക​ർ​ന്നു വീ​ണി​രി​ക്കാ​മെ​ന്നാ​ണ് റി​ച്ചാ​ർ​ഡ് ഗോ​ഡ്ഫ്രെ എ​ന്ന എ​ൻ​ജി​നീ​യ​ർ വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. കാ​ണാ​താ​യ വി​മാ​ന​ത്തെ​ക്കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്കും വ്യോ​മ​യാ​ന മേ​ഖ​ല​യ്ക്കും വ്യ​ക്ത​മാ​യ ഉ​ത്ത​രം ന​ൽ​കാ​ൻ ഞ​ങ്ങ​ളു​ടെ ക​ണ്ടെ​ത്ത​ൽ സ​ഹാ​യി​ക്കു​മെ​ന്ന് ഗോ​ഡ്ഫ്രെ ബി​ബി​സി​യോ​ട് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി വി​മാ​നം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​യി​രു​ന്നു. നി​ര​വ​ധി പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യാ​ണ് വി​മാ​നം എ​വി​ടെ​യാ​യി​രി​ക്കാം ത​ക​ർ​ന്നു വീ​ണ​തെ​ന്ന നി​ഗ​മ​ന​ത്തി​ൽ ഞ​ങ്ങ​ൾ എ​ത്തി​യ​ത്. ഈ ​നി​ഗ​മ​ന​ത്തി​ലൂ​ടെ എം​എ​ച്ച്-370 വി​മാ​നം ക​ണ്ടെ​ത്താ​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് താ​നും ത​ന്‍റെ ടീം ​അം​ഗ​ങ്ങ​ളു​മെ​ന്നും ഗോ​ഡ്ഫ്രെ പ​റ​ഞ്ഞു.

2014 മാ​ര്‍​ച്ച് എ​ട്ടി​നാ​ണ് ക്വാ​ല​ലം​പു​രി​ല്‍​നി​ന്നു ബെ​യ്ജിം​ഗി​ലേ​ക്കു പ​റ​ക്കു​ന്ന​തി​നി​ടെ മ​ലേ​ഷ്യ എ​യ​ര്‍​ലൈ​ന്‍​സി​ന്‍റെ എം​എ​ച്ച് 370 വി​മാ​നം കാ​ണാ​താ​കു​ന്ന​ത്. പ​റ​ന്നു​യ​ര്‍​ന്ന് 38 മി​നി​റ്റി​ന​കം വി​മാ​ന​ത്തി​ല്‍​നി​ന്നു​ള്ള സി​ഗ്ന​ലു​ക​ള്‍ ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു. വി​മാ​നം എ​വി​ടെ​യാ​ണെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന​തി​നു സ​ഹാ​യി​ക്കു​ന്ന സി​ഗ്ന​ലു​ക​ള്‍ അ​യ​യ്ക്കു​ന്ന സം​വി​ധാ​ന​വും ത​ക​രാ​റി​ലാ​യി. ഇ​താ​ണു ദു​രൂ​ഹ​ത ഉ​യ​ര്‍​ത്തു​ന്ന​ത്.

വി​മാ​നം ക​ട​ലി​ല്‍ ത​ക​ര്‍​ന്നു വീ​ണ​താ​ണെ​ന്നും ഹൈ​ജാ​ക്ക് ചെ​യ്ത​താ​ണെ​ന്നു​മു​ള്ള റി​പ്പോ​ര്‍​ട്ടു​ക​ള്‍ അ​തി​നി​ടെ പു​റ​ത്തെ​ത്തി​യി​രു​ന്നു. സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ലും ചൈ​ന​യു​ടെ​യും ഓ​സ്‌​ട്രേ​ലി​യ​യി​ലൂ​ടെ​യും സ​ഹാ​യ​ത്തോ​ടെ​യും മൂ​ന്നു വ​ര്‍​ഷ​ത്തോ​ളം തെ​ര​ച്ചി​ല്‍ ന​ട​ത്തി. പ​ല​യി​ട​ത്തു​നി​ന്നും എം​എ​ച്ച് 370യു​ടേ​താ​ണെ​ന്നു ക​രു​തു​ന്ന അ​വ​ശി​ഷ്ട​ങ്ങ​ളും ല​ഭി​ച്ചു. എ​ന്നാ​ല്‍ കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ ഇ​ല്ലാ​താ​യ​തോ​ടെ 2018ൽ ​ഔ​ദ്യോ​ഗി​ക​മാ​യി​ത്ത​ന്നെ തി​ര​ച്ചി​ല്‍ അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.