തേ​ങ്ങ ഉ​ട​ഞ്ഞി​ല്ല, റോ​ഡ് പൊ​ളി​ഞ്ഞു, ക​രാ​റു​കാ​ര​ൻ കു​ടു​ങ്ങി
തേ​ങ്ങ ഉ​ട​ഞ്ഞി​ല്ല, റോ​ഡ് പൊ​ളി​ഞ്ഞു, ക​രാ​റു​കാ​ര​ൻ കു​ടു​ങ്ങി
Friday, December 3, 2021 10:33 PM IST
ല​ഖ്‌​നൗ: എം​എ​ല്‍​എ തേ​ങ്ങ​യു​ട​ച്ച് റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​നി​ടെ റോ​ഡ് പൊ​ളി​ഞ്ഞു ക​രാ​റു​കാ​ര​ൻ വെ​ട്ടി​ലാ​യി. ഉ​ത്ത​ര്‍ പ്ര​ദേ​ശി​ലെ ബി​ജ്‌​നോ​ര്‍ സ​ദ​ര്‍ മ​ണ്ഡ​ല​ത്തി​ലാ​ണ് സം​ഭ​വം. ഉ​ദ്ഘാ​ട​ക​യാ​യി എ​ത്തി​യ ബി​ജെ​പി എം​എ​ല്‍​എ സു​ചി മൗ​സം ചൗ​ധ​രി തേ​ങ്ങ​യു​ട​ച്ച​പ്പോ​ളാ​ണ് റോ​ഡ് പൊ​ളി​ഞ്ഞി​ള​കി​യ​ത്.

16 കോ​ടി മു​ട​ക്കി നി​ര്‍​മി​ച്ച ഏ​ഴ​ര കി​ലോ​മീ​റ്റ​ര്‍ നീ​ള​മു​ള്ള റോ​ഡാ​ണ് പൊ​ളി​ഞ്ഞി​ള​കി​യ​ത്. ജ​ല​വി​ഭ​വ വ​കു​പ്പാ​ണ് റോ​ഡ് നി​ര്‍​മി​ച്ച​ത്. എ​ന്താ​യാ​ലും പൊ​ളി​ഞ്ഞ റോ​ഡി​നെ അ​ങ്ങ​നെ വി​ട്ടു​പോ​കാ​ന്‍ സു​ചി ത​യ്യാ​റാ​യി​ല്ല. ഉ​ത്ത​ര​വാ​ദി​ക​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു. ഉ​ദ്ഘാ​ട​നം ഉ​പേ​ക്ഷി​ച്ച​താ​യും വി​ഷ​യം ജി​ല്ലാ മ​ജി​സ്‌​ട്രേ​ട്ടു​മാ​യി സം​സാ​രി​ച്ചെ​ന്നും സു​ചി മൗ​സം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.