എ​ന്തി​നാ​ണ് നി​ങ്ങ​ൾ മോ​ൻ​സ​നെ സം​ര​ക്ഷി​ക്കു​ന്ന​ത്: സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച് ഹൈ​ക്കോ​ട​തി
എ​ന്തി​നാ​ണ് നി​ങ്ങ​ൾ മോ​ൻ​സ​നെ സം​ര​ക്ഷി​ക്കു​ന്ന​ത്: സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച് ഹൈ​ക്കോ​ട​തി
Thursday, December 2, 2021 1:57 PM IST
കൊ​ച്ചി: മോ​ൻ​സ​ൺ മാ​വു​ങ്ക​ലി​ന്‍റെ കേ​സി​ൽ സ​ർ​ക്കാ​രി​ന് തി​രി​ച്ച​ടി. മോ​ൻ​സ​ന്‍റെ ഡ്രൈ​വ​ർ അ​ജി​ത്തി​ന്‍റെ ഹ​ർ​ജി തീ​ർ​പ്പാ​ക്ക​ണ​മെ​ന്ന അ​പേ​ക്ഷ ഹൈ​ക്കോ​ട​തി ത​ള്ളി. സ​ർ​ക്കാ​രി​ന്‍റെ ആ​വ​ശ്യം നി​യ​മ​പ​ര​മ​ല്ലെ​ന്നും കോ​ട​തി​ച്ചെ​ല​വ് ചു​മ​ത്തേ​ണ്ട​താ​ണെ​ങ്കി​ലും ചെ​യ്യു​ന്നി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി.

പോ​ലീ​സു​കാ​ർ​ക്കെ​തി​രെ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​മു​യ​ർ​ന്ന കേ​സാ​ണി​തെ​ന്നും, തീ​ർ​പ്പാ​ക്ക​ണ​മെ​ന്ന് പ​റ​യു​ന്ന​ത് എ​ന്ത​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്നും കോ​ട​തി ചോ​ദി​ച്ചു. സ​ർ​ക്കാ​ർ എ​ന്തി​നാ​ണ് മോ​ൻ​സ​നെ സം​ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്ന് ചോ​ദി​ച്ച കോ​ട​തി സ​ർ​ക്കാ​ർ പ​രി​ധി വി​ട​രു​തെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി.

മോ​ൻ​സ​ണി​നെ​തി​രെ മൊ​ഴി ന​ൽ​കി​യ​തി​ന്‍റെ പേ​രി​ൽ പോ​ലീ​സ് പീ​ഡി​പ്പി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് മു​ൻ ഡ്രൈ​വ​ർ അ​ജി​ത്ത് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ​ത്. ഹ​ർ​ജി​യി​ലെ തു​ട​ർ​ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ഡി​ജി​പി​യു​ടെ സ​ത്യ​വാ​ങ്മൂ​ലം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.