സ​ബി​ദാ​ബീ​ഗം സം​സ്ഥാ​ന ഭ​ക്ഷ്യ ക​മ്മീ​ഷ​ൻ അം​ഗം
സ​ബി​ദാ​ബീ​ഗം സം​സ്ഥാ​ന ഭ​ക്ഷ്യ ക​മ്മീ​ഷ​ൻ അം​ഗം
Thursday, December 2, 2021 6:56 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ഭ​ക്ഷ്യ ക​മ്മി​ഷ​നി​ലെ പൊ​തു​വി​ഭാ​ഗ​ത്തി​ലെ അം​ഗ​മാ​യി സ​ബി​ദാ ബീ​ഗ​ത്തെ നി​യ​മി​ക്കാ​ൻ മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു. കൊ​ല്ലം കോ​ർ​പ​റേ​ഷ​ന്‍റെ ആ​ദ്യ മേ​യ​റാ​യി​രു​ന്ന സ​ബി​ദാ​ബീ​ഗം സി​പി​എം പ്ര​തി​നി​ധി​യാ​ണ്.

ഭ​ക്ഷ്യ ക​മ്മീ​ഷ​ൻ അം​ഗ​മാ​യി​രു​ന്ന ബി. ​രാ​ജേ​ന്ദ്ര​ൻ വി​ര​മി​ച്ച ഒ​ഴി​വി​ലാ​ണു നി​യ​മ​നം. 65 വ​യ​സ് പ്രാ​യ​പ​രി​ധി പി​ന്നി​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് രാ​ജേ​ന്ദ്ര​ൻ വി​ര​മി​ച്ച​ത്.

അ​ഞ്ചു വ​ർ​ഷ​മോ 65 വ​യ​സ് വ​രെ​യോ ഏ​താ​ണോ ആ​ദ്യം അ​തു​വ​രെ​യാ​ണ് ക​മ്മി​ഷ​ൻ അം​ഗ​ത്തി​ന്‍റെ കാ​ലാ​വ​ധി. വി​ര​മി​ച്ച ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കെ.​വി. മോ​ഹ​ൻ​കു​മാ​റാ​ണ് ഭ​ക്ഷ്യ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.