റോ​ബി​ൻ വ​ട​ക്കും​ചേ​രി​ക്ക് ശി​ക്ഷ​യി​ൽ ഇ​ള​വ്
റോ​ബി​ൻ വ​ട​ക്കും​ചേ​രി​ക്ക് ശി​ക്ഷ​യി​ൽ ഇ​ള​വ്
Wednesday, December 1, 2021 11:06 AM IST
കൊ​ച്ചി: കൊ​ട്ടി​യൂ​ർ പീ​ഡ​ന​ക്കേ​സി​ലെ കു​റ്റ​വാ​ളി റോ​ബി​ൻ വ​ട​ക്കും​ചേ​രി​ക്ക് ശി​ക്ഷ​യി​ൽ ഇ​ള​വ്. ശി​ക്ഷ 10 വ​ർ​ഷം ത​ട​വും ഒ​രു ല​ക്ഷം രൂ​പ​യു​മാ​ക്കി കു​റ​ച്ചു. ത​ല​ശേ​രി പോക്സോ കോ​ട​തി വി​ധി​ച്ച 20 വ​ർ​ഷം ത​ട​വാ​ണ് പ​ത്തു വ​ർ​ഷ​മാ​ക്കി കു​റ​ച്ച് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.

വി​ചാ​ര​ണ കോ​ട​തി ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്തു​ള്ള ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. സ്ഥാ​പ​ന​ത്തി​ന്‍റെ മേ​ധാ​വി​യെ​ന്ന നി​ല​യി​ൽ റോ​ബി​ൻ പെ​ൺ​കു​ട്ടി​യെ ദു​രു​പ​യോ​ഗം ചെ​യ്തു​വെ​ന്ന കു​റ്റം കോ​ട​തി ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ പോ​ക്സോ വ​കു​പ്പും ബ​ലാ​ത്സം​ഗ വ​കു​പ്പും നി​ല​നി​ൽ​ക്കു​മെ​ന്ന് കോ​ട​തി അ​റി​യി​ച്ചു.

റോ​ബി​ന് മൂ​ന്ന് വ​കു​പ്പു​ക​ളി​ലാ​യി ഇ​രു​പ​ത് വ​ര്‍​ഷ​ത്തെ ക​ഠി​ന​ത​ട​വാ​ണ് ത​ല​ശേ​രി പോ​ക്സോ കോ​ട​തി വി​ധി​ച്ച​ത്. 2016 ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. റോ​ബി​ന്‍ വ​ട​ക്കും​ചേ​രി പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ര്‍​ഭി​ണി​യാ​ക്കി​യെ​ന്നാ​ണ് കേ​സ്.

2017 ഫെ​ബ്രു​വ​രി​യി​ല്‍ പെ​ണ്‍​കു​ട്ടി ഒ​രു കു​ഞ്ഞി​ന് ജ​ന്മം​ന​ല്‍​കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.