ര​ണ്ടാം ഡോ​സ് വാ​ക്സി​നെ​ടു​ക്കാ​ത്ത​വ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കാ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശം
ര​ണ്ടാം ഡോ​സ് വാ​ക്സി​നെ​ടു​ക്കാ​ത്ത​വ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കാ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശം
Wednesday, December 1, 2021 9:16 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ര​ണ്ടാം ഡോ​സ് വാ​ക്‌​സി​നെ​ടു​ക്കാ​ത്ത​വ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കാ​ന്‍ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം. ത​ദ്ദേ​ശ​ഭ​ര​ണ വ​കു​പ്പും ആ​രോ​ഗ്യ വ​കു​പ്പും സം​യു​ക്ത​മാ​യി വാ​ര്‍​ഡ് ത​ല​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി പ​ട്ടി​ക ത​യാ​റാ​ക്ക​ണ​മെ​ന്നാ​ണ് ഉ​ത്ത​ര​വ്.

വാ​ക്‌​സി​നെ​ടു​ക്കാ​ത്ത​വ​ര്‍​ക്ക് നി​ര്‍​ബ​ന്ധ​മാ​യും വാ​ക്‌​സി​ന്‍ ന​ല്‍​ക​ണ​മെ​ന്നും സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശി​ച്ചു. വാ​ക്‌​സി​നെ​ടു​ക്കു​ന്ന​തി​നാ​യി വാ​ര്‍​ഡ് ത​ല​ത്തി​ല്‍ ക്യാ​മ്പ​യി​ന്‍ സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്നും ഓ​രോ ആ​ശാ വ​ര്‍​ക്ക​റും അ​വ​രു​ടെ പ്ര​ദേ​ശ​ത്ത് ര​ണ്ടാം ഡോ​സ് വാ​ക്‌​സി​ന്‍ ല​ഭി​ക്കാ​ത്ത​വ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്ക​ണം. ഇ​വ​ര്‍​ക്കാ​യി വാ​ക്‌​സി​നേ​ഷ​ന്‍ ക്യാ​മ്പു​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്യ​ണം.

ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഒ​രു ആ​ശാ വ​ര്‍​ക്ക​ര്‍ മാ​ത്ര​മു​ള്ള വാ​ര്‍​ഡു​ക​ളി​ല്‍ പ്ര​ത്യേ​ക ചു​മ​ത​ല​ക്കാ​രെ നി​യോ​ഗി​ക്ക​ണം. എ​ല്ലാ​വ​രും നി​ര്‍​ബ​ന്ധ​മാ​യും ര​ണ്ടാം ഡോ​സ് സ്വീ​ക​രി​ച്ചു​വെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.