അമേരിക്കയിൽ വീണ്ടും സ്കൂളിൽ വെടിവെയ്പ്പ്; മൂ​ന്നു​പേ​ർ കൊല്ലപ്പെട്ടു
അമേരിക്കയിൽ വീണ്ടും സ്കൂളിൽ വെടിവെയ്പ്പ്; മൂ​ന്നു​പേ​ർ കൊല്ലപ്പെട്ടു
Wednesday, December 1, 2021 5:18 AM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ ഡെ​ട്രോ​യി​റ്റി​ലെ ഓ​ക്‌​സ്‌​ഫോ​ർ​ഡ് ഹൈ​സ്‌​കൂ​ളി​ലു​ണ്ടാ​യ വെ​ടി​വെ​പ്പി​ൽ മൂ​ന്നു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. എട്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വെ​ടി​യു​തി​ർ​ത്ത പ​തി​ന​ഞ്ചു​കാ​ര​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്ര​തി​യി​ൽ​നി​ന്ന് കൈ​ത്തോ​ക്കും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

കൊ​ല്ല​പ്പെ​ട്ട മൂ​ന്ന് പേ​രും വി​ദ്യാ​ർ​ഥി​ക​ളാ​ണെ​ന്നാ​ണ് സൂ​ച​ന. ഇ​വ​രെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​രു​മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വെ​ടി​വെ​യ്പ്പു ന​ട​ന്ന് അ​ഞ്ച് മി​നി​റ്റി​നു​ള്ളി​ൽ പോ​ലീ​സ് എ​ത്തി പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ന്ന​തി​ന് മു​മ്പ് പ്ര​തി 15 മു​ത​ൽ 20 ത​വ​ണ വെ​ടി​യു​തി​ർ​ത്തിരുന്നു. പ​രി​ക്കേ​റ്റ എട്ടു​പേ​രി​ൽ ഒ​രു അ​ധ്യാ​പ​ക​നും ഉ​ൾ​പ്പെ​ടു​ന്നു. എ​ന്താ​ണ് വെ​ടി​വ​യ്പ്പി​ലേ​ക്ക് ന​യി​ച്ച കാ​ര​ണ​മെ​ന്ന് പോ​ലീ​സ് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.