ഐ​എ​സ്എ​ലി​ൽ ഗോ​ൾ​മ​ഴ; ഈ​സ്റ്റ് ബം​ഗാ​ളി​നെ വീ​ഴ്ത്തി ഒ​ഡീ​ഷ
ഐ​എ​സ്എ​ലി​ൽ ഗോ​ൾ​മ​ഴ; ഈ​സ്റ്റ് ബം​ഗാ​ളി​നെ വീ​ഴ്ത്തി ഒ​ഡീ​ഷ
Tuesday, November 30, 2021 11:03 PM IST
വാ​സ്കോ ഡ ​ഗാ​മ (ഗോ​വ): ഐ​എ​സ്എ​ലി​ൽ ഗോ​ൾ​മ​ഴ പെ​യ്ത മ​ത്സ​ര​ത്തി​ൽ ഈ​സ്റ്റ് ബം​ഗാ​ളി​നെ ത​ക​ർ​ത്ത് ഒ​ഡീ​ഷ എ​ഫ്സി. ഈ​സ്റ്റ് ബം​ഗാ​ളി​നെ നാ​ലി​നെ​തി​രേ ആ​റു ഗോ​ളു​ക​ൾ​ക്കു ഒ​ഡീ​ഷ പ​രാ​ജ​യ​പ്പെ​ടു​ത്തി. ‌

ലീ​ഡെ​ഡു​ത്ത ശേ​ഷ​മാ​ണു ബം​ഗാ​ൾ തോ​ൽ​വി വ​ഴ​ങ്ങി​യ​ത്. ഹെ​ക്ട​ർ റോ​ഡ​സ് (33’, 40’ മി​നി​റ്റ്), അ​രി​ദ​യ് ക ​ബ്ര​റ (71’, 90’) എ​ന്നി​വ​ർ ഒ​ഡീ​ഷ​യ്ക്കാ​യി ഇ​ര​ട്ട​ഗോ​ൾ നേ​ടി. ഹാ​വി ഹെ​ർ​ണാ​ണ്ട​സ്, ഇ​സാ​ക് വാ​ൻ​ലാ​ൽ​റൗ​ത്ഫെ​ല എ​ന്നി​വ​രാ​ണ് ഒ​ഡീ​ഷ​യു​ടെ ശേ​ഷി​ച്ച ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്. ‌‌

ഡാ​നി​യ​ർ ചി​മ ചു​ക്വു ഈ​സ്റ്റ് ബം​ഗാ​ളി​നാ​യി ര​ണ്ടും ഡാ​ര​ൻ സി​ഡോ​ൾ, തോ​ങ്കോ​സിം ഹോ​കി​പ് എ​ന്നി​വ​ർ ഓ​രോ ഗോ​ളും നേ​ടി. ഒ​ഡീ​ഷ ക​ളി​ച്ച ര​ണ്ടു മ​ത്സ ര​ങ്ങ​ളും ജ​യി​ച്ചു. ഈ​സ്റ്റ് ബം​ഗാ​ളി​ന് മൂ​ന്നു ക​ളി​ക​ളി​ൽ​നി​ന്ന് ഒ​രു സ​മ​നി​ല​യും ര​ണ്ടു തോ​ൽ​വി​യു​മാ​ണു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.