ചൂ​ടോ​ടെ ശൈ​ത്യ​കാ​ലം..! പാ​ർ​ല​മെ​ന്‍റി​ൽ ബ​ഹ​ളം; ലോ​ക്സ​ഭ നി​ർ​ത്തി​വ​ച്ചു
ചൂ​ടോ​ടെ ശൈ​ത്യ​കാ​ലം..! പാ​ർ​ല​മെ​ന്‍റി​ൽ ബ​ഹ​ളം; ലോ​ക്സ​ഭ നി​ർ​ത്തി​വ​ച്ചു
Monday, November 29, 2021 12:01 PM IST
ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ന്‍റെ ശീ​ത​കാ​ല സ​മ്മേ​ള​ന​ത്തി​ന് ബ​ഹ​ള​ത്തോ​ടെ തു​ട​ക്കം. ഇ​തേ തു​ട​ർ​ന്ന് ലോ​ക്സ​ഭ ഉ​ച്ച​യ്ക്ക് 12 വ​രെ നി​ർ​ത്തി​വ​ച്ചു. ക​ർ​ഷ​ക​രു​ടെ എ​ല്ലാ ആ​വ​ശ്യ​ങ്ങ​ളും അം​ഗീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ര​തി​പ​ക്ഷം ബ​ഹ​ളം തു​ട​ങ്ങി​യ​ത്.

സ​ഭാ മ​ര്യാ​ദ പാ​ലി​ക്കാ​ൻ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ത​യാ​റാ​ക​ണ​മെ​ന്ന് സ്പീ​ക്ക​ർ ഓം ​ബി​ർ​ള താ​ക്കീ​ത് ചെ​യ്യു​ക​യും ചെ​യ്തു. ഇ​തി​നു ശേ​ഷ​വും പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ മു​ദ്രാ​വാ​ക്യം വി​ളി നി​ർ​ത്താ​താ​യ​തോ​ടെ​യാ​ണ് സ​ഭ നി​ർ​ത്തി​വ​യ്ക്കാ​ൻ സ്പീ​ക്ക​ർ തീ​രു​മാ​നി​ച്ച​ത്.

പാ​ർ​ല​മെ​ന്‍റി​ന്‍റെ ശീ​ത​കാ​ല സ​മ്മേ​ള​ന​ത്തി​ൽ എ​ല്ലാ ചോ​ദ്യ​ങ്ങ​ൾ​ക്കും മ​റു​പ​ടി ന​ൽ​കാ​ൻ ത​ന്‍റെ സ​ർ​ക്കാ​ർ ത​യാ​റാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നേരത്തേ അറിയിച്ചിരുന്നു. സ​ർ​ക്കാ​രി​നെ​തി​രേ എ​ത്ര ശ​ബ്ദം വേ​ണ​മെ​ങ്കി​ലും ഉ​യ​ർ​ത്താം. എ​ന്നാ​ൽ സ​ഭ​യു​ടെ​യും സ്പീ​ക്ക​റു​ടെ ക​സേ​ര​യു​ടെ​യും അ​ന്ത​സ് കാ​ക്കാ​ൻ പ്ര​തി​പ​ക്ഷം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.