യു​പി​യി​ൽ ര​ണ്ട് മു​ൻ മ​ന്ത്രി​മാ​രും മൂ​ന്ന് മു​ൻ എം​എ​ൽ​എ​മാ​രും ബി​ജെ​പി​യി​ൽ ചേ​ർ​ന്നു
യു​പി​യി​ൽ ര​ണ്ട് മു​ൻ മ​ന്ത്രി​മാ​രും മൂ​ന്ന് മു​ൻ എം​എ​ൽ​എ​മാ​രും ബി​ജെ​പി​യി​ൽ ചേ​ർ​ന്നു
Monday, November 29, 2021 7:59 AM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​കെ ര​ണ്ട് മു​ൻ മ​ന്ത്രി​മാ​രും മൂ​ന്ന് മു​ൻ എം​എ​ൽ​എ​മാ​രും ബി​ജെ​പി​ക്കൊ​പ്പം ചേ​ർ​ന്നു. ഇ​വ​ർ​ക്കൊ​പ്പം മ​റ്റ് പാ​ർ​ട്ടി​ക​ളി​ൽ​നി​ന്നു​ള്ള നി​ര​വ​ധി നേ​താ​ക്ക​ളും ഞാ​യ​റാ​ഴ്ച ബി​ജെ​പി അം​ഗ​ത്വം സ്വീ​ക​രി​ച്ചു.

യു​പി ബി​ജെ​പി അ​ധ്യ​ക്ഷ​ൻ സ്വ​ത​ന്ത്ര ദേ​വ് സിം​ഗി​നെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് ഇ​വ​ർ​ക്ക് പാ​ർ​ട്ടി അം​ഗ​ത്വം ന​ൽ​കി​യ​ത്. ഇ​വ​ർ ബി​ജെ​പി​യി​ലേ​ക്ക് എ​ത്തു​ന്ന​ത് പാ​ർ​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ൻ മ​ന്ത്രി​മാ​രാ​യി​രു​ന്ന ജ​യ്നാ​രാ​യ​ണ്‍, വി​ജ​യ് മി​ശ്ര, എം​എ​ൽ​എ​മാ​രാ​യി​രു​ന്ന രാം ​ശി​രോ​മ​ണി ശു​ക്ല, മ​ദ​ൻ ഗൗ​തം, അ​ഭി​മ​ന്യു പ്ര​താ​പ് സിം​ഗ് എ​ന്നി​വ​രാ​ണ് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്. ഇ​വ​ർ​ക്ക് പു​റ​മേ മ​നോ​ദ് ദി​വാ​ക​ർ, ജ​ഗ്ദേ​വ് കു​രീ​ൽ, അ​ശോ​ക് കു​മാ​ർ സിം​ഗ്, ധ​ർ​മേ​ന്ദ്ര പാ​ണ്ഡേ, അ​ഖി​ലേ​ഷ് വ​ർ​മ എ​ന്നി​വ​രു​മാ​ണ് ബി​ജെ​പി​യി​ൽ അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.