പാ​ർ​ല​മെ​ന്‍റ് ശൈ​ത്യ​കാ​ല സ​മ്മേ​ള​നം ഇ​ന്നു മു​ത​ൽ
പാ​ർ​ല​മെ​ന്‍റ് ശൈ​ത്യ​കാ​ല സ​മ്മേ​ള​നം ഇ​ന്നു മു​ത​ൽ
Monday, November 29, 2021 7:22 AM IST
ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റ് ശൈ​ത്യ​കാ​ല സ​മ്മേ​ള​നം ഇ​ന്ന് മു​ത​ൽ. വി​വാ​ദ കൃ​ഷി നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കാ​നു​ള്ള ബി​ൽ ഇ​ന്നു ലോ​ക്സ​ഭയിൽ അവതരിപ്പിക്കും. ഇ​തു​ൾ​പ്പെ​ടെ 25 നി​ർ​ണാ​യ​ക ബി​ല്ലു​കളാണ് പാ​ർ​ല​മെ​ന്‍റി​ന്‍റെ ശൈ​ത്യ​കാ​ല സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്കുന്നത്.

വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​തി​പ​ക്ഷം ച​ർ​ച്ച ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കെ 25 ദി​വ​സം നീ​ളു​ന്ന പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം പ്ര​ക്ഷു​ബ്ധ​മാ​യേ​ക്കും. യു​പി, പ​ഞ്ചാ​ബ് തു​ട​ങ്ങി അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ലെ വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ർ​ക്കാ​രും പ്ര​തി​പ​ക്ഷ​വും കാ​ര്യ​മാ​യ വി​ട്ടു​വീ​ഴ്ച​ക​ൾ​ക്കു ത​യാ​റാ​യേ​ക്കി​ല്ല.

ക​ർ​ഷ​ക സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മം റ​ദ്ദാ​ക്ക​ലും മി​നി​മം താ​ങ്ങു​വി​ല​യും അ​ട​ക്ക​മു​ള്ള പ്ര​ശ്ന​ങ്ങ​ൾ, ലം​ഖി​പൂ​ർ കേ​സ്, പെ​ഗാ​സ​സ് ചാ​ര സോ​ഫ്റ്റ്‌​വേ​ർ വി​വാ​ദം, ഇ​ന്ധ​ന​വി​ല, വി​ല​ക്ക​യ​റ്റം, സാ​ന്പ​ത്തി​ക മാ​ന്ദ്യം, കോ​വി​ഡ്- വാ​ക്സി​നേ​ഷ​ൻ പോ​രാ​യ്മ​ക​ൾ എ​ന്നി​വ മു​ത​ൽ ജ​മ്മു കാ​ഷ്മീ​രി​ലെ സാ​ധാ​ര​ണ​ക്കാ​ർ​ക്കു നേ​ർ​ക്കു​ണ്ടാ​കു​ന്ന ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളും ജ​മ്മു കാ​ഷ്മീ​രി​നു പൂ​ർ​ണ സം​സ്ഥാ​ന പ​ദ​വി തി​രി​ച്ചു ന​ൽ​ക​ൽ, മ​ര​വി​പ്പി​ച്ചു നി​ൽ​ക്കു​ന്ന പൗ​ര​ത്വ നി​യ​മ​ങ്ങ​ൾ തു​ട​ങ്ങി​യ​വ സ​മ്മേ​ള​ന​ത്തി​ൽ വി​ഷ​യ​ങ്ങ​ളാ​കും.

ഡി​സം​ബ​ർ 23ന് ​അ​വ​സാ​നി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ആ​കെ​യു​ള്ള 19 പ്ര​വൃ​ത്തി​ദി​ന​ങ്ങ​ളും ക​ഴി​ഞ്ഞ സ​മ്മേ​ള​ന​ങ്ങ​ളി​ലേ​തു പോ​ലെ കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ അ​നു​സ​രി​ച്ചാ​കും ന​ട​ത്തു​ക. പാ​ർ​ല​മെ​ന്‍റ് സെ​ൻ​ട്ര​ൽ ഹാ​ളി​ൽ ഇ​ത്ത​വ​ണ​യും എ​ക്സ് എം​പി​മാ​ർ​ക്കും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കും പ്ര​വേ​ശ​നം ഉ​ണ്ടാ​കി​ല്ലെ​ന്നു സ്പീ​ക്ക​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.