തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​റ്റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ആ​ളെ കാ​ണാ​താ​യി
തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​റ്റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ആ​ളെ കാ​ണാ​താ​യി
Sunday, November 28, 2021 8:25 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ട്ടാ​റി​ല്‍ ആ​റ്റി​ല്‍ കു​ളി​ക്കാ​ന്‍ ഇ​റ​ങ്ങി​യ ആ​ളെ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് കാ​ണാ​താ​യി. തി​രു​വ​ട്ടാ​ര്‍ അ​ണ​ക്ക​ര​യി​ല്‍ മു​ള​ക്കൂ​ട്ടു​വി​ള സ്വ​ദേ​ശി ഡേ​വി​ഡ് (49) നെ​യാ​ണ് കാ​ണാ​താ​യ​ത്. തി​രു​വ​ട്ടാ​ര്‍ പോ​ലീ​സും കു​ല​ശേ​ഖ​രം ഫ​യ​ര്‍ ഫോ​ഴ്സും സ്ഥ​ല​ത്ത് തി​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.

ക​ന​ത്ത​മ​ഴ കാ​ര​ണം പെ​രും​ചാ​ണി അ​ണ​യി​ല്‍​നി​ന്നും ജ​ലം തു​റ​ന്ന് വി​ട്ടി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് ഡേ​വി​ഡ് വെ​ള്ള​ത്തി​ല്‍ ഒ​ഴു​കി​പ്പോ​യ​ത്. ആ​റ്റി​ല്‍ ഒ​ഴു​ക്ക് കൂ​ടു​ത​ല്‍ ആ​യ​തി​നാ​ലും പാ​റ​ക്കെ​ട്ട് നി​റ​ഞ്ഞ പ്ര​ദേ​ശം ആ​യ​തി​നാ​ലും ആ​ളെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.