ന​വോ​ത്ഥാ​നം! പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​യു​ടെ ന​ഗ്ന​ദൃ​ശ്യം പ​ക​ർ​ത്തി; സി​പി​എം നേ​താ​ക്ക​ൾ​ക്കെ​തി​രെ കേ​സ്
ന​വോ​ത്ഥാ​നം! പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​യു​ടെ ന​ഗ്ന​ദൃ​ശ്യം പ​ക​ർ​ത്തി; സി​പി​എം നേ​താ​ക്ക​ൾ​ക്കെ​തി​രെ കേ​സ്
Sunday, November 28, 2021 9:58 AM IST
പ​ത്ത​നം​തി​ട്ട: പീഡിപ്പിച്ച് ന​ഗ്ന​ചി​ത്രം പ​ക​ര്‍​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​യു​ടെ പ​രാ​തി​യി​ല്‍ സി​പി​എം, ഡി​വൈ​എ​ഫ്‌​ഐ നേ​താ​ക്ക​ള്‍ ഉ​ള്‍​പ്പ​ടെ 12 പേ​ര്‍​ക്കെ​തി​രെ കേ​സ്. തി​രു​വ​ല്ല കോ​ട്ടാ​ലി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി സി.​സി. സ​ജി​മോ​ന്‍, ഡി​വൈ​എ​ഫ്‌​ഐ നേ​താ​വ് നാ​സ​ര്‍ എ​ന്നി​വ​രാ​ണ് കേ​സി​ലെ ഒ​ന്നും ര​ണ്ടും പ്ര​തി​ക​ള്‍.

യു​വ​തി​യെ കാ​റി​ല്‍ മ​യ​ക്കി കി​ട​ത്തി​യ​ശേ​ഷ​മാ​ണ് ഇ​വ​ര്‍ പീഡിപ്പിക്കുകയും ന​ഗ്ന​ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തുകയും ചെയ്തത്. ന​ഗ്ന​ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ച​തി​നാ​ണ് മ​റ്റ് 10 പേ​ര്‍​ക്കെ​തി​രെ കേ​സു​ള്ള​ത്.

പീ​ഡ​നം, ന​ഗ്ന​ദൃ​ശ്യം പ​ക​ര്‍​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ആ​വ​ശ്യ​പ്പെ​ട​ല്‍ എ​ന്നീ വ​കു​പ്പു​ക​ളാ​ണ് സ​ജി​ക്കും, നാ​സ​റി​നു​മെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

സ​ജി​മോ​ൻ നേ​ര​ത്ത​യും പീ​ഡ​ന​ക്കേ​സി​ലെ പ്ര​തി​യാ​ണ്. വി​വാ​ഹി​ത​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച് ഗ​ര്‍​ഭി​ണി​യാ​ക്കി​യ കേ​സി​ല്‍ ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​യി​ല്‍ ആ​ള്‍​മാ​റാ​ട്ട​ത്തി​ന് ഇ​യാ​ള്‍ ശ്ര​മി​ച്ചി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ല്‍ തി​രു​വ​ല്ല ടൗ​ണ്‍ നോ​ര്‍​ത്ത് ലോ​ക്ക​ല്‍​സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന സ​ജി​മോ​നെ പാ​ര്‍​ട്ടി ത​രം​താ​ഴ്ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.