അ​ച്ഛ​നെ പോ​ലെ സം​ര​ക്ഷി​ക്കും; സ്ത്രീ​ക​ളോ​ട് സ്റ്റാ​ലി​ൻ
അ​ച്ഛ​നെ പോ​ലെ സം​ര​ക്ഷി​ക്കും; സ്ത്രീ​ക​ളോ​ട് സ്റ്റാ​ലി​ൻ
Saturday, November 27, 2021 7:07 AM IST
ചെ​ന്നൈ: സ്ത്രീ​ക​ളെ അ​ച്ഛ​നെ പോ​ലെ സം​ര​ക്ഷി​ക്കു​മെ​ന്ന് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും ജോ​ലി​സ്ഥ​ല​ങ്ങ​ളി​ലും സ്ത്രീ​ക​ളു​ടെ​യും പെ​ണ്‍​കു​ട്ടി​ക​ളു​ടെ​യും സു​ര​ക്ഷ​യ്ക്ക് സ​ർ​ക്കാ​ർ പ​ര​മ പ്രാ​ധാ​ന്യം ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​ല​വി​ലു​ള്ള 16 കോ​ട​തി​ക​ൾ​ക്ക് പു​റ​മേ പോ​ക്സോ കേ​സു​ക​ൾ​ക്കാ​യി സ​ർ​ക്കാ​ർ നാ​ല് കോ​ട​തി​ക​ൾ കൂ​ടി സ്ഥാ​പി​ക്കും. കു​ട്ടി​ക​ൾ​ക്കും സ്ത്രീ ​ജീ​വ​ന​ക്കാ​ർ​ക്കു​മെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ളു​ടെ പ​രാ​തി​ക​ളും സം​ഭ​വ​ങ്ങ​ളും മ​റ​ച്ചു​വ​യ്ക്ക​രു​തെ​ന്നും വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വ്യ​വ​സാ​യ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സ്റ്റാ​ലി​ൻ നി​ർ​ദേ​ശം ന​ൽ​കി.

ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​കു​ന്ന​വ​ർ ജീ​വ​നൊ​ടു​ക്കു​ന്ന​ത് പോ​ലെ​യു​ള്ള ക​ടും​കൈ​യൊ​ന്നും ചെ​യ്യ​രു​ത്. കു​റ്റ​വാ​ളി​ക​ളെ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​രാ​ൻ പോ​രാ​ട​ണ​മെ​ന്നും സ്റ്റാ​ലി​ൻ അ​ഭ്യ​ർ​ഥി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.