ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക: ആ​ക്ഷേ​പ​ങ്ങ​ളും അ​വ​കാ​ശ​ങ്ങ​ളും ന​വം​ബ​ർ 30ന​കം അ​റി​യി​ക്ക​ണം
ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക: ആ​ക്ഷേ​പ​ങ്ങ​ളും അ​വ​കാ​ശ​ങ്ങ​ളും ന​വം​ബ​ർ 30ന​കം അ​റി​യി​ക്ക​ണം
Saturday, November 27, 2021 5:48 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ന​വം​ബ​ർ എ​ട്ടി​നു പ്ര​സി​ദ്ധീ​ക​രി​ച്ച ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക പ​രി​ശോ​ധി​ച്ച് ആ​ക്ഷേ​പ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും ഉ​ണ്ടെ​ങ്കി​ൽ ന​വം​ബ​ർ 30നു ​മു​ൻ​പ് അ​റി​യി​ക്ക​ണ​മെ​ന്നു മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ സ​ഞ്ജ​യ് എം. ​കൗ​ൾ.

ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റു​ടെ വെ​ബ്സൈ​റ്റി​ലും (www.ceo.kerala.gov.in) ബ​ന്ധ​പ്പെ​ട്ട ജി​ല്ലാ, താ​ലൂ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗ​ത്തി​ലും വി​ല്ലേ​ജ് ഓ​ഫീ​സി​ലും ബി​എ​ൽ​ഒ​മാ​രു​ടെ കൈ​വ​ശ​വും ല​ഭ്യ​മാ​ണ്. ഇ​തു പ​രി​ശോ​ധി​ച്ച് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര് ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന് ഉ​റ​പ്പാ​ക്കാം.

2022 ജ​നു​വ​രി ഒ​ന്ന് യോ​ഗ്യ​താ തീ​യ​തി​യാ​യി നി​ശ്ച​യി​ച്ച് ഈ ​തീ​യ​തി​യി​ൽ 18 വ​യ​സ് പൂ​ർ​ത്തി​യാ​കു​ന്ന പൗ​രന്മാ​ർ​ക്ക് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രു ചേ​ർ​ക്കു​ന്ന​തി​ന് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പ്ര​ത്യേ​ക സം​ക്ഷി​പ്ത വോ​ട്ട​ർ പ​ട്ടി​ക പു​തു​ക്ക​ൽ യ​ജ്ഞം സം​ഘ​ടി​പ്പി​ക്കു​ക​യാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണു ന​വം​ബ​ർ എ​ട്ടി​നു കേ​ര​ള​ത്തി​ലും ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

ഏ​തെ​ങ്കി​ലും കാ​ര​ണ​ത്താ​ൽ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ​നി​ന്നു പേ​ര് നീ​ക്കം​ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ൽ ന​വം​ബ​ർ 30 ന​കം പ​ട്ടി​ക​യി​ൽ പേ​ര് ഉ​ൾ​പ്പെ​ടു​ത്താ​ൻ അ​പേ​ക്ഷ ന​ൽ​കാം. വോ​ട്ട​ർ പ​ട്ടി​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ല്ലാ ജി​ല്ലാ, താ​ലൂ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗ​ത്തി​ലും ന​വം​ബ​ർ 28നു ​സ്പെ​ഷ​ൽ ക്യാ​ന്പ​യി​ൻ സം​ഘ​ടി​പ്പി​ക്കും.

വോ​ട്ട​ർ​മാ​ർ​ക്ക് ഈ ​കേ​ന്ദ്ര​ങ്ങ​ളി​ൽ വോ​ട്ട​ർ പ​ട്ടി​ക പ​രി​ശോ​ധി​ക്കു​ന്ന​തി​നും പ​ട്ടി​ക​യി​ൽ പേ​രു ചേ​ർ​ക്കു​ന്ന​തി​നു​ള്ള ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നും സൗ​ക​ര്യ​മു​ണ്ടാ​കു​മെ​ന്നും കൗ​ൾ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.