എ​ൽ​ക്ലാ​സി​കോ​യി​ൽ ബാ​ഴ്സ​യ്ക്കു തോ​ൽ​വി
എ​ൽ​ക്ലാ​സി​കോ​യി​ൽ ബാ​ഴ്സ​യ്ക്കു തോ​ൽ​വി
Sunday, October 24, 2021 10:19 PM IST
ബാ​ഴ്സ​ലോ​ണ: മെ​സി മ​ട​ങ്ങി​യ ശേ​ഷ​മു​ള്ള ആ​ദ്യ എ​ൽ​ക്ലാ​സി​കോ​യി​ൽ ബാ​ഴ്സ​ലോ​ണ​യ്ക്കു തോ​ൽ​വി. റ​യ​ൽ മാ​ഡ്രി​ഡ് ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് ബാ​ഴ്സ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

റ​യ​ലി​നാ​യി ഡേ​വി​ഡ് അ​ലാ​ബ​യും ലൂ​കാ​സ് വ​സ്ക്വ​സും ഗോ​ൾ നേ​ടി​യ​പ്പോ​ൾ ബാ​ഴ്സ​യു​ടെ ആ​ശ്വാ​സ ഗോ​ൾ അ​ഗ്യൂ​റോ​യു​ടെ കാ​ലി​ൽ​നി​ന്നാ​യി​രു​ന്നു. ബാ​ഴ്സ ജ​ഴ്സി​യി​ൽ അ​ഗ്യൂ​റോ​യു​ടെ ആ​ദ്യ ഗോ​ൾ കൂ​ടി​യാ​യി​രു​ന്നു.

ക​ളി​യു​ടെ നി​ശ്ചി​ത സ​മ​യം​വ​രെ റ​യ​ൽ അ​ലാ​ബ​യു​ടെ ഗോ​ളി​ൽ മു​ന്നി​ൽ​നി​ന്നു. ഇ​ഞ്ചു​റി ടൈ​മി​ൽ (93) വ​സ്ക്വ​സ് ഗോ​ൾ എ​ണ്ണം ര​ണ്ടാ​യി ഉ​യ​ർ​ത്തി. 97ാം മി​നി​റ്റി​ൽ അ​ഗ്യൂ​റോ ക​റ്റാ​ല​ൻ​മാ​രു​ടെ സ​മാ​ശ്വാ​സ ഗോ​ൾ ക​ണ്ടെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.