അ​തി​തീ​വ്ര​മ​ഴ: ചൈനയുടെ സ്പോഞ്ച് സിറ്റി കേരളത്തിലും അനിവാര്യം
അ​തി​തീ​വ്ര​മ​ഴ: ചൈനയുടെ സ്പോഞ്ച് സിറ്റി കേരളത്തിലും അനിവാര്യം
Sunday, October 24, 2021 4:03 PM IST
കേ​ര​ള​ത്തി​ലെ പ​ശ്ചി​മ​ഘ​ട്ട മ​ല​ഞ്ചെ​രു​വു​ക​ളി​ലെ ആ​വാ​സ​വ്യ​വ​സ്ഥ​യ്ക്ക് അ​തി​തീ​വ്ര​മ​ഴ താ​ങ്ങാ​നാ​വി​ല്ല. അ​തി​ന്‍റെ പ​രി​ണ​തി​യാ​ണ് ഇപ്പോൾ കാണുന്ന ഉ​രു​ൾ​പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലും. എന്താണ് പരിഹാരം? ഡോ. സാബു ജോസഫ് എഴുതുന്നു:

അ​തി​തീ​വ്ര​മ​ഴ​യി​ലൂ​ടെ അ​ധി​ക​മാ​യി കു​മി​ഞ്ഞു​കൂ​ടു​ന്ന ജ​ല​ത്തെ ഭൂ​മി​യു​ടെ ഉ​പ​രി​ത​ല​ത്തിൽവച്ചുത​ന്നെ വി​വി​ധ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ ഒ​ഴു​കി​പ്പോ​കാ​ൻ ഇ​ട​യാ​ക്കി​യാ​ൽ ഉ​രു​ൾ​പൊ​ട്ട​ൽ പോ​ലു​ള്ള വ​ലി​യ ദു​ര​ന്ത​ങ്ങ​ൾ ഒ​രു പ​രി​ധിവ​രെ ത​ട​യാ​ൻ ക​ഴി​യും.

നിർജ്ജലീകരണം

നി​ർ​ജ്ജ​ലീ​ക​ര​ണം എ​ന്ന ആ​സൂ​ത്ര​ണ​രീ​തി​യാ​ണി​ത്. ത​ണ്ണീ​ർ​ത്ത​ട​പ​രി​പാ​ല​ന​ത്തി​ൽ ഊ​ന്നി​യ ഡീ​വാ​ട്ട​റി​ങ് പ്ര​ക്രി​യ ഓ​രോ ത​ണ്ണീ​ർ​ത്ത​ട​ത്തി​ന്‍റെ​യും ഭൂ​മി​ശാ​സ്ത്രപര​മാ​യ പ്ര​ത്യേക​ത​ക​ൾ പ​രി​ഗ​ണി​ച്ചു​കൊ​ണ്ടുവേ​ണം ന​ട​പ്പി​ലാ​ക്കാ​ൻ. കാ​ലാ​വ​സ്ഥ​യെയും കൃ​ഷി​യെ​യുമൊക്കെ മു​ൻ​നി​ർ​ത്തി അ​നു​യോ​ജ്യ​മാ​യ ഡി​വാ​ട്ട​റിംഗ് പ​ദ്ധ​തി ത​യാ​റാ​ക്കാ​വു​ന്ന​താ​ണ്.



മ​ല​യോ​ര​പ്ര​കൃ​തി​യു​ടെ ച​രി​വു​ക​ളി​ൽ രൂ​പ​പ്പെ​ടു​ന്ന ചെ​റി​യ ചാ​ലു​ക​ളി​ലൂ​ടെ ജ​ലം താ​ഴോ​ട്ടൊഴു​കി ചെ​റി​യ തോ​ടു​ക​ൾ രൂ​പ​പ്പെ​ടു​ക​യും തോ​ടു​ക​ൾ ഒ​ന്നു​ചേ​ർ​ന്നു വ​ലി​യ പു​ഴ​ക​ൾ ആ​യി മാ​റു​ക​യും ചെ​യ്യും. ഈ ​ചാ​ലു​ക​ളും തോ​ടു​ക​ളും പു​ഴ​ക​ളു​മാ​ണ് ത​ണ്ണീ​ർ​ത്ത​ട​ത്തി​ന്‍റെ ര​ക്ത​ധ​മ​നി​ക​ൾ​. ച​രി​ഞ്ഞ​പ്ര​ദേ​ശ​ങ്ങ​ളെ കൃ​ഷി ആ​വ​ശ്യ​ങ്ങ​ൾ​ക്കും മ​റ്റു​മാ​യി ത​ട്ടു​ക​ളാ​യി തി​രി​ക്കു​മ്പോ​ൾ മേ​ൽ​പ്പ​റ​ഞ്ഞ ചാ​ലു​ക​ൾ ജ​ല​മൊ​ഴു​കാ​ൻ പൂ​ർ​ണ​മാ​യും തു​റ​ന്നി​ടേ​ണ്ട​താ​ണ്.

മ​ല​ഞ്ചെ​രി​വു​ക​ളി​ൽനി​ന്നു​ത്ഭ​വി​ക്കു​ന്ന പു​ഴ​ക​ൾ ഇ​ട​നാ​ട്ടി​ലും തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും എ​ത്തു​മ്പോ​ൾ അ​വ​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലും ന​ദീ​ത​ട​ങ്ങ​ൾ രൂ​പ​പ്പെ​ടു​ന്നു. വെ​ള്ള​പ്പൊ​ക്ക​സ​മ​യ​ത്ത് പു​ഴ​ക​ൾ നി​റ​ഞ്ഞു ക​വി​യു​മ്പോ​ളു​ള്ള അ​ധി​ക​ജ​ല​ത്തെ ഉ​ൾക്കൊള്ളാ​നു​ള്ള​വ​യാ​ണി​വ.

അ​ശാ​സ്ത്രീ​യ​മാ​യ മ​ണ​ലൂ​റ്റു​ക​ളും ന​ദീ​ത​ട​ങ്ങ​ളി​ലെ ക​യ്യേ​റ്റ​ങ്ങ​ളും ന​ദീ​ത​ട​ങ്ങ​ളു​ടെ പ്ര​തി​രോ​ധ​ശേ​ഷി​ ന​ശി​പ്പി​ക്കു​ന്ന ഘ​ട​ക​ങ്ങ​ളാ​ണ്. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ, കേ​ര​ള​ത്തി​ലെ ന​ദീ​ത​ട​ങ്ങ​ൾ​ക്കു ഹാ​നി​ക​ര​മാ​കു​ന്ന നി​ര​വ​ധി​ ഇ​ട​പെ​ട​ലു​ക​ൾ പ​തി​റ്റാ​ണ്ടു​ക​ളാ​യി ന​ട​ക്കു​ന്നു​ണ്ട്. കേ​ര​ള​ത്തി​ൽ സ​മീ​പ​കാ​ല​ങ്ങ​ളി​ൽ സം​ഭ​വി​ച്ച പ്ര​ള​യ​ദു​ര​ന്ത​ങ്ങ​ളു​ടെ പ്ര​ധാ​ന​ കാ​ര​ണം ന​ദി​ക​ളി​ലെ അ​ധി​ക​ ജ​ല​ത്തി​ന് ഒ​ഴു​കാ​ൻ ആ​വ​ശ്യ​ത്തി​ന് ഇട​മി​ല്ലാ​യെ​ന്ന​താ​ണ്.



ഉ​പ​ഗ്ര​ഹ​ സാ​ങ്കേ​തി​കവി​ദ്യ​ ഉ​പ​യോ​ഗി​ച്ച് ന​ദീ​ത​ട​ങ്ങ​ളു​ടെ അ​തി​രു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന ഡി​ജി​റ്റ​ൽ മാ​പ്പു​ക​ൾ ത​യാ​റാ​ക്കി അ​തി​ൽ ച​രി​ത്ര​ത്തി​ലെ വ​ലി​യ വെ​ള്ള​പ്പൊക്ക​ങ്ങ​ളു​ടെ അ​തി​രു​ക​ൾ രേഖ​പ്പെടു​ത്തിയാൽ "റൂം ഫോ​ർ റി​വ​ർ​' എ​ന്ന ആ​ശ​യം പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​നു​ള്ള വ​ഴി തെ​ളി​യും. പക്ഷേ, ഈ ​മേ​ഖ​ല​ക​ളി​ലെ മ​നു​ഷ്യ​ക​യ്യേ​റ്റ​ങ്ങ​ൾ തി​രി​ച്ചു​പി​ടി​ക്കു​ക എ​ന്ന​ത് ശ്ര​മ​ക​ര​മാ​യ കാ​ര്യ​മാ​ണ്.

ചെയ്യാൻ പലതുമുണ്ട്

പു​ഴ​ക​ൾ ക​ട​ന്നു​പോ​കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ സ്ഥി​ര​മാ​യി വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ, പ്ര​ത്യേകി​ച്ചു ന​ഗ​ര​ങ്ങ​ൾ​ക്ക് സ​മീ​പം എ​ൻജിനിയ​റിം​ഗ് സാ​ങ്കേ​തി​കവി​ദ്യ ഉ​പ​യോ​ഗി​ച്ചു​ള്ള വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​രീക്ഷിക്കാ​വു​ന്ന​താ​ണ്.

ന​ദി​ക​ളു​ടെ വ​ള​വ് നേ​രേ​യാ​ക്ക​ൽ, ആ​ഴംകൂ​ട്ട​ൽ, പാ​ർ​ശ്വ​ഭി​ത്തി നി​ർ​മാ​ണം എ​ന്നി​വ അ​ധി​ക ​ജ​ല​ത്തെ ന​ദി​ക​ളി​ൽ സം​വ​ഹി​ക്കു​വാ​ൻ സ​ഹാ​യ​ക​മാ​കും. നി​ർ​ണാ​യ​ക​ സ്ഥ​ല​ങ്ങ​ളി​ൽ പ്ര​ള​യ​ജ​ല​ത്തെ തി​രി​ച്ചു​വി​ടാ​നാ​യി ബൈ​പാ​സു​ക​ളും നി​ർ​മി​ക്കാ​വു​ന്ന​താ​ണ്. പ്ര​ള​യ​ജ​ല​ത്തെ ഏ​താ​നും മ​ണി​ക്കൂറു​ക​ൾ പി​ടി​ച്ചുനിർത്താ​ൻ "താ​ത്​കാ​ലി​ക ഡാം’ ​സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​ക​രി​ക്കും.

താ​ഴ്ന്ന​ പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ടി​ഞ്ഞുകൂ​ടു​ന്ന മ​ഴ​വെ​ള്ള​ം വ​ലി​യ "സ്റ്റോംവാ​ട്ട​ർ ഡ്ര​യ്നു​ക​ൾ' ഉ​പ​യോ​ഗി​ച്ചു നീ​ക്കം ചെ​യ്യാ​വു​ന്ന​താ​ണ്. ഭൂ​ഗ​ർ​ഭ ട​ണ​ലു​ക​ളും ഉ​പ​യോ​ഗി​ക്കാ​ം. കൃ​ത്രിമ ക​നാ​ൽ ഉ​പ​യോ​ഗി​ച്ച് അ​ടു​ത്ത​ടു​ത്ത ന​ദി​ക​ളെ സം​യോ​ജി​പ്പി​ച്ചാ​ൽ പ്ര​ള​യ​ജ​ലം ഒ​രു ന​ദി​യി​ൽനി​ന്ന് അ​ടു​ത്ത​തി​ലേ​ക്കു തി​രി​ച്ചു​വി​ട്ടും ഒ​രു പ​രി​ധി​വ​രെ പ്ര​ള​യ​തീ​വ്ര​ത കു​റ​യ്ക്കാ​നാ​കും.

സ്പോഞ്ച് സിറ്റി

ചൈ​ന​യി​ലും മ​റ്റും ന​ട​പ്പാ​ക്കി​ട്ടു​ള്ള "സ്പോ​ഞ്ച് സി​റ്റി​' ആ​ശ​യം ന​മ്മു​ടെ ന​ഗ​ര​ങ്ങ​ളി​ലും പ്രാ​ന്ത​പ്ര​ദേ​ശ​ങ്ങ​ളി​ലും പ​രീ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. ന​ഗ​ര​ത്തി​ൽ കെ​ട്ടു​ന്ന അ​ധി​ക​ജ​ല​ത്തെ വ​ലി​ച്ചെ​ടു​ക്കാ​ൻ പ്രാ​ന്ത​ങ്ങ​ളി​ലെ ചെ​റു​കു​ള​ങ്ങ​ളെ​യും ച​തു​പ്പു​ക​ളെ​യും പ്രാ​പ്ത​മാ​ക്കു​ക എ​ന്ന​താ​ണ് സ്പോ​ഞ്ച് സി​റ്റി എ​ന്ന ആ​ശ​യ​ത്തി​ലു​ള്ള​ത്. ചെ​ന്നൈ ന​ഗ​രം വെ​ള്ള​ത്തി​ൽ മു​ങ്ങി​യ​ത് ഈ ​സം​വി​ധാ​ന​ത്തി​ന്‍റെ അ​ഭാ​വ​ത്താ​ലാ​ണ്.

മുന്നറിയിപ്പു സംവിധാനങ്ങൾ

ഇ​പ്പോ​ൾ ന​ൽ​കു​ന്ന ജി​ല്ലാ​ത​ല മു​ന്ന​റി​യി​പ്പു സം​വി​ധാ​ന​ങ്ങ​ൾ ബ്ലോ​ക്ക് ത​ല​ത്തി​ൽ ന​ൽ​കു​ക​യാ​ണെ​ങ്കി​ൽ ദു​ര​ന്തനി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കാം. മ​റ്റൊ​ന്ന്, സ്ഥി​രം വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​കു​ന്ന ന​ദീതീ​ര​ങ്ങ​ളി​ൽ അ​വി​ടത്തെ മ​ഴ​യു​ടെ അ​ള​വും മ​ഴ​വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്കും ബ​ന്ധി​പ്പി​ച്ചുള്ള ശാ​സ്ത്രീ​യ മോ​ഡ​ലിം​ഗ് പ​ഠ​ന​ങ്ങ​ൾ ന​ട​ത്തു​ക​യാ​ണെ​ങ്കി​ൽ പ്ര​ള​യ​മു​ന്ന​റി​യി​പ്പ് കാ​ര്യ​ക്ഷ​മ​മാ​യി ന​ൽ​കാ​വു​ന്ന​താ​ണ്. ഡാ​മു​ക​ൾ തു​റ​ക്കു​ന്ന​തും അ​ട​യ്ക്കു​ന്ന​തും ശാ​സ്ത്രീ​യ​പ​ഠ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാക​ണം.

നീർത്തടങ്ങൾ‌‌

ദു​ര​ന്ത​സാ​ധ്യ​താ മേ​ഖ​ല​ക​ളി​ൽ ഓ​ട്ടോ​മാ​റ്റി​ക് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ൾ സ്ഥാ​പി​ക്കു​ക​യും ത​ത്സ​മ​യ​വി​വ​ര​ങ്ങ​ൾ "ക്ളൗ​ഡ്' പോ​ലു​ള്ള സം​വി​ധാ​ന​ത്തി​ൽ ശേ​ഖ​രി​ച്ചു വ​യ്ക്കു​ക​യും, ഇ​തി​ൽ​നി​ന്നു വി​വി​ധ ആ​പ്ലിക്കേഷ​നു​ക​ൾ വ​ഴി ഫോ​ണി​ലൂ​ടെ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്താ​ൽ സ്വ​യം ര​ക്ഷ​പ്പെട​ൽ എ​ളു​പ്പ​മാ​കും. അ​സ​ന്തു​ലി​ത​മാ​യ പ്ര​കൃ​തി, സ്വ​യം സ​ന്തു​ലി​ത​മാ​കാ​ൻ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് പ്ര​ള​യ​വും ഉ​രുൾ​പൊ​ട്ട​ലു​മാെ​ാക്കെ സം​ഭ​വി​ക്കു​ന്ന​ത്.



കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം വ​ഴി​യു​ള്ള ദു​ര​ന്ത​ങ്ങ​ൾ ഒ​രു​പ​രി​ധി​വ​രെ ത​ട​യാ​നോ അ​തി​ജീ​വി​ക്കാ​നോ ന​മ്മു​ടെ ആ​വാ​സ​വ്യ​വ​സ്ഥ​ക​ൾ "ന​ല്ല ആ​രോ​ഗ്യ​ത്തോ​ടെ' ഇ​രി​ക്കേ​ണ്ട​താ​ണ് എ​ന്ന് നാം ഓ​ർ​ക്കേ​ണ്ട​താ​ണ്. ആ​വാ​സ​വ്യ​വ​സ്ഥ​യു​ടെ ദീ​ർഘ​വീ​ക്ഷ​ണ​ത്തോ​ടെ​യു​ള്ള ത​ണ്ണീ​ർ​ത്ത​ട സം​ര​ക്ഷ​ണ​പ​ദ്ധ​തി​ക​ൾ സ​ന്തു​ലി​ത​മാ​യ ആ​വാ​സ​വ്യ​വ​സ്ഥ​യ്ക്ക​് അനി​വാ​ര്യ​മാ​ണ്; മാ​ന​വ​സ​മൂ​ഹ​ത്തി​ന്‍റെയും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.