കാ​ഷ്മീ​ർ തു​റ​ന്ന ജ​യി​ലാ​ണെ​ന്ന് മെ​ഹ്ബൂ​ബ മു​ഫ്തി
കാ​ഷ്മീ​ർ തു​റ​ന്ന ജ​യി​ലാ​ണെ​ന്ന് മെ​ഹ്ബൂ​ബ മു​ഫ്തി
Sunday, October 24, 2021 5:43 PM IST
ശ്രീ​ന​ഗ​ർ: കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ജ​മ്മു കാ​ഷ്മീ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി മെ​ഹ്ബൂ​ബ മു​ഫ്തി. കാ​ഷ്മീ​ർ തു​റ​ന്ന ജ​യി​ലാ​ണെ​ന്ന് മെ​ഹ്ബൂ​ബ മു​ഫ്തി പ​റ​ഞ്ഞു. കാ​ഷ്മീ​രി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ വേ​ണ്ടി​വ​രു​മെ​ന്ന സം​യു​ക്ത സൈ​നി​ക മേ​ധാ​വി ബി​പി​ൻ റാ​വ​ത്തി​ന്‍റെ പ്ര​സ്താ​വ​ന​യോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മെ​ഹ്ബൂ​ബ.

കാ​ഷ്മീ​രി​നെ തു​റ​ന്ന ജ​യി​ലാ​ക്കി മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. അ​തി​നാ​ൽ ബി​പി​ൻ റാ​വ​ത്തി​ന്‍റെ പ്ര​സ്താ​വ​ന​യി​ൽ അ​തി​ശ​യി​ക്കാ​നി​ല്ല. കാ​ര​ണം കാ​ഷ്മീ​രി​ലെ സാ​ഹ​ച​ര്യം കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള ഏ​ക മാ​ർ​ഗ​മാ​ണ് അ​ടി​ച്ച​മ​ർ​ത്ത​ൽ. ഇ​വി​ടെ എ​ല്ലാം ശ​രി​യാ​ണെ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വാ​ദം തെ​റ്റാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു.



കൂ​ട്ട​ത്തോ​ടെ അ​റ​സ്റ്റു ചെ​യ്യു​ക, ഇ​ഷ്ടാ​നു​സ​ര​ണം ഇ​ന്‍റ​ർ​നെ​റ്റ് നി​ർ​ത്ത​ലാ​ക്കു​ക, വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക, പു​തി​യ സു​ര​ക്ഷാ ബ​ങ്ക​റു​ക​ൾ സ്ഥാ​പി​ക്കു​ക തു​ട​ങ്ങി​യ ക​ർ​ശ​ന​വും ക​ഠി​ന​വു​മാ​യ അ​ടി​ച്ച​മ​ർ​ത്ത​ൽ ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. ഇ​തി​നു​ശേ​ഷം എ​ന്താ​ണ് ചെ​യ്യേ​ണ്ട​തെ​ന്നും മെ​ഹ്ബൂ​ബ ചോ​ദി​ച്ചു.

നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി ജ​ന​ങ്ങ​ളി​ല്‍ ആ​ശ്വാ​സ​വും ആ​ത്മ​വി​ശ്വാ​സ​വും വ​ള​ര്‍​ത്തു​ന്നു​ന്ന​തി​നു പ​ക​രം ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളും അ​റ​സ്റ്റും പോ​ലി​സ് നി​രീ​ക്ഷ​ണ​വും ഏ​ര്‍​പ്പെ​ടു​ത്തു​ക​യാ​ണ് സ​ര്‍​ക്കാ​ര്‍ ചെ​യ്യു​ന്ന​തെ​ന്നും മു​ഫ്തി പ​റ​ഞ്ഞി​രു​ന്നു.

ജ​മ്മു കാ​ഷ്മീ​രി​ൽ ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ വേ​ണ്ടി​വ​രു​മെ​ന്ന് സം​യു​ക്ത സൈ​നി​ക മേ​ധാ​വി ബി​പി​ൻ റാ​വ​ത്ത് വ്യ​ക്ത​മാ​ക്കി​യ​ത്. ആ​ർ​ട്ടി​ക്കി​ൾ 370 റ​ദ്ദാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് ഏ​ർ​പ്പെ​ടു​ത്ത​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​ഷ്മീ​ർ താ​ഴ് വ​ര​യി​ലേ​ക്ക് തി​രി​ച്ചു​വ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പാ​ക്കി​സ്ഥാ​ൻ നി​ഴ​ൽ യു​ദ്ധ​മാ​ണ് ന​ട​ത്തു​ന്ന​ത്. കാ​ഷ്മീ​രി​ൽ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ഉ​ണ്ടാ​കു​ന്ന​ത് പാ​ക്കി​സ്ഥാ​നെ അ​സ്വ​സ്ഥ​പ്പെ​ടു​ത്തു​ന്നു. അ​തി​നാ​ലാ​ണ് ആ​ക്ര​മ​ണം തു​ട​രു​ന്ന​ത്. ക്ഷ​മ പ​രീ​ക്ഷി​ക്ക​രു​തെ​ന്നും സൈ​നി​ക മേ​ധാ​വി മു​ന്ന​റി​പ്പ് ന​ൽ​കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.