ല​ഖിം​പൂ​ർ കേ​സ്; പ്ര​തി ആ​ശി​ഷ് മി​ശ്ര ആ​ശു​പ​ത്രി​യി​ൽ
ല​ഖിം​പൂ​ർ കേ​സ്; പ്ര​തി ആ​ശി​ഷ് മി​ശ്ര ആ​ശു​പ​ത്രി​യി​ൽ
Sunday, October 24, 2021 2:25 PM IST
ല​ക്നോ: ല​ഖിം​പൂ​ർ ഖേ​രി​യി​ലെ ക​ർ​ഷ​ക കൊ​ല​പാ​ത​ക​ത്തി​ൽ അ​റ​സ്റ്റി​ലാ​യ കേ​ന്ദ്ര​മ​ന്ത്രി അ​ജ​യ് മി​ശ്ര​യു​ടെ മ​ക​ൻ ആ​ശി​ഷ് മി​ശ്ര​യെ ഡെ​ങ്കി​പ്പ​നി ല​ക്ഷ​ണ​ങ്ങ​ളെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ആ​ശി​ഷ് മി​ശ്ര​യെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കാ​ണ് മാ​റ്റി​യ​ത്. എ​ന്നാ​ൽ മി​ശ്ര ഡെ​ങ്കി ബാ​ധി​ത​നാ​ണോ എ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ര​ക്ത സാ​മ്പി​ളു​ക​ൾ ലാ​ബി​ലേ​ക്ക് അ​യ​ച്ചു​വെ​ന്ന് ജ​യി​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.



ല​ഖിം​പു​രി​ൽ ക​ർ​ഷ​ക​ർ​ക്ക് നേ​രെ വാ​ഹ​ന​മോ​ടി​ച്ചു ക​യ​റ്റി​യ സം​ഭ​വ​ത്തി​ലാ​ണ് ആ​ശി​ഷ് മി​ശ്ര​യെ അ​റ​സ്റ്റു ചെ​യ്ത​ത്. ഒ​ക്ടോ​ബ​ർ പ​ത്തി​ന് ല​ഖിം​പു​ർ ഖേ​രി​യി​ലെ ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ൽ ന​ട​ന്ന 12 മ​ണി​ക്കൂ​ർ ചോ​ദ്യം ചെ​യ്യ​ലി​നു​ശേ​ഷ​മാ​ണ് ആ​ശി​ഷി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

കൊ​ല​ക്കു​റ്റം ഉ​ൾ​പ്പെ​ടെ​യു​ള്ള എട്ടു വ​കു​പ്പു​ക​ൾ ചേ​ർ​ത്താ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ക​ർ​ഷ​ക​രു​ടെ ഇ​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി​യ വാ​ഹ​ന​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത ഏ​റ്റെ​ടു​ത്ത ആ​ശി​ഷ് സം​ഭ​വം ന​ട​ക്കു​ന്ന സ​മ​യ​ത്ത് വാ​ഹ​ന​ത്തി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് ചോ​ദ്യം ചെ​യ്യ​ലി​ൽ പ​റ​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.