കാ​ഷ്മീ​രി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തേ​ണ്ടി​വ​രു​മെ​ന്ന് ബി​പി​ൻ റാ​വ​ത്ത്
കാ​ഷ്മീ​രി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തേ​ണ്ടി​വ​രു​മെ​ന്ന് ബി​പി​ൻ റാ​വ​ത്ത്
Sunday, October 24, 2021 2:24 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ വേ​ണ്ടി​വ​രു​മെ​ന്ന് സം​യു​ക്ത സൈ​നി​ക മേ​ധാ​വി ബി​പി​ൻ റാ​വ​ത്ത്. ആ​ർ​ട്ടി​ക്കി​ൾ 370 റ​ദ്ദാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് ഏ​ർ​പ്പെ​ടു​ത്ത​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​ഷ്മീ​ർ താ​ഴ് വ​ര​യി​ലേ​ക്ക് തി​രി​ച്ചു​വ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.



പാ​ക്കി​സ്ഥാ​ൻ നി​ഴ​ൽ യു​ദ്ധ​മാ​ണ് ന​ട​ത്തു​ന്ന​ത്. കാ​ഷ്മീ​രി​ൽ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ഉ​ണ്ടാ​കു​ന്ന​ത് പാ​ക്കി​സ്ഥാ​നെ അ​സ്വ​സ്ഥ​പ്പെ​ടു​ത്തു​ന്നു. അ​തി​നാ​ലാ​ണ് ആ​ക്ര​മ​ണം തു​ട​രു​ന്ന​ത്. ക്ഷ​മ പ​രീ​ക്ഷി​ക്ക​രു​തെ​ന്നും സൈ​നി​ക മേ​ധാ​വി പ​റ​ഞ്ഞു.

ജ​ന​ങ്ങ​ൾ​ക്ക് ആ​ത്മ​ധൈ​ര്യം ന​ൽ​കാ​നാ​ണ് അ​മി​ത് ഷാ ​കാ​ഷ്മീ​രി​ലെ​ത്തി​യ​തെ​ന്നും ബി​പി​ൻ റാ​വ​ത്ത് കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.