പഠിച്ച കള്ളികൾ! ഇംഗ്ലീഷ് അറിയില്ലെന്ന് ആഫ്രിക്കൻ യുവതികൾ
പഠിച്ച കള്ളികൾ! ഇംഗ്ലീഷ് അറിയില്ലെന്ന് ആഫ്രിക്കൻ യുവതികൾ
Tuesday, October 19, 2021 1:53 PM IST
കോ​ഴി​ക്കോ​ട് : സം​സ്ഥാ​ന​ത്തു വി​ദേ​ശ ല​ഹ​രി​മാ​ഫി​യ പി​ടി​മു​റു​ക്കു​ന്നു. ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍നിന്നു വ്യാ​പ​ക​മാ​യി ല​ഹ​രി വ​സ്തു​ക്ക​ള്‍ സം​സ്ഥാ​ന​ത്തേ​ക്ക് എ​ത്തു​ന്നു​ണ്ടെ​ന്നാ​ണ് കേ​ന്ദ്ര-​സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍, ഇ​തി​നു പി​ന്നി​ലു​ള്ള​വ​രെ ക​ണ്ടെ​ത്താ​ന്‍ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍​ക്കു സാ​ധി​ക്കു​ന്നി​ല്ല.

രണ്ടു കേസുകൾ

അ​ടു​ത്തി​ടെ ര​ണ്ടു കേ​സു​ക​ളാ​ണ് ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ന്‍റ​ലി​ജ​ന്‍​സ് (ഡി​ആ​ര്‍​ഐ) പി​ടി​കൂ​ടി​യ​ത്. ഇ​തിനു പി​ന്നി​ലു​ള്ള സം​ഘ​ത്തെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യു​ള്ള അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. നെ​ടു​മ്പാ​ശേ​രി വ​ഴി​യും ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താവ​ളം വ​ഴി​യു​മാ​യി​രു​ന്നു കോ​ടി​ക​ള്‍ വി​ല​ മ​തി​ക്കു​ന്ന ല​ഹ​രി​വ​സ്തു​ക്ക​ള്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം കൊ​ക്കെ​യ്‌​നു​മാ​യി നെ​ടു​മ്പാ​ശേ​രി​യി​ല്‍ പി​ടി​യി​ലാ​യ യു​വ​തി​യും ക​രി​പ്പൂ​രി​ല്‍ ഹെ​റോ​യി​നു​മാ​യെ​ത്തി​യ യു​വ​തി​യും ഒ​രേ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് സം​ഘ​ത്തി​ലെ ക​ണ്ണി​ക​ളാ​ണോ​യെ​ന്ന സം​ശ​യ​മാ​ണ് ഡി​ആ​ര്‍​ഐ​യ്ക്കു​ള്ള​ത്.

ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍നിന്നു കേ​ര​ളം വ​ഴി ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു മ​യ​ക്കു​മ​രു​ന്ന് വ്യാ​പ​ക​മാ​യി എ​ത്തി​ക്കാ​ന്‍ പ​ദ്ധ​തി​യി​ട്ട സം​ഘ​ത്തി​ലെ കാ​രി​യ​ര്‍​മാ​രാ​ണ് ര​ണ്ടു യു​വ​തി​ക​ളെ​ന്ന സം​ശ​യ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ​സം​ഘം. അ​തേ​സ​മ​യം ആ​രു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണ​മാ​ണ് ഇ​വ​ര്‍ കേ​ര​ള​ത്തി​ലെ​ത്തി​യ​തെ​ന്ന​ത് ഇ​പ്പോ​ഴും അ​വ്യ​ക്ത​മാ​ണ്. ഇ​രു കേ​സു​ക​ളും ത​മ്മി​ല്‍ ബ​ന്ധ​മു​ണ്ടോ​യെ​ന്ന കാ​ര്യം പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ലൂ​ടെ അ​റി​യാ​നാ​വു​മെ​ന്നാ​ണ് ഡി​ആ​ര്‍​ഐ ക​രു​തു​ന്ന​ത്.

സെ​പ്റ്റം​ബ​ര്‍ 22ന് ​പു​ല​ര്‍​ച്ചെ 2.25നാ​ണ് 30 കോ​ടി രൂ​പ മൂ​ല്യ​മു​ള്ള 4.9 കി​ലോ​ഗ്രാം ഹെ​റോ​യി​നു​മാ​യി ആ​ഫ്രി​ക്ക​യി​ലെ സാം​ബി​യ​യി​ല്‍നി​ന്നാ​ണ് ബി​ശാ​ലാ സോ​കോ(40) എ​ത്തി​യ​ത്. കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ കു​തി​ര​വ​ട്ട​ത്തു​ള്ള ല​ക്ഷ്വ​റി അ​പ്പാ​ര്‍​ട്ട്മെ​ന്‍റിലാ​യി​രു​ന്നു ഇ​വ​ര്‍ താ​മ​സി​ക്കാ​ന്‍ പ​ദ്ധ​തി​യി​ട്ട​ത്.

മ​റ്റു വി​വ​ര​ങ്ങ​ളൊ​ന്നും ത​ന്നെ ഡി​ആ​ര്‍​ഐ​ക്കു ല​ഭി​ച്ചി​ട്ടി​ല്ല. കോ​വി​ഡ് പോ​സി​റ്റീ​വാ​യ​തി​നാ​ല്‍ യു​വ​തി​യെ ചോ​ദ്യം ചെ​യ്യാ​ന്‍ സാ​ധി​ച്ചി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഐ​വ​റി കോ​സ്റ്റ് സ്വ​ദേ​ശി​നി കാ​നേ സിം​പ ജൂ​ലി (21) കൊ​ക്കെ​യ്‌​നു​മാ​യെ​ത്തി​യ​ത്.

അ​ന്താ​രാഷ്‌ട്ര വി​പ​ണി​യി​ല്‍ 5.34 കോ​ടി രൂ​പ വി​ല​വ​രു​ന്ന 534 ഗ്രാം ​കൊ​ക്കെ​യ്‌​നാ​യി​രു​ന്നു ജൂ​ലി​യു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന​ത്. കൊ​ക്കെ​യ്ന്‍ ഏ​റ്റു​വാ​ങ്ങാ​നെ​ത്തി​യ ഐ​വ​റി കോ​സ്റ്റ് സ്വ​ദേ​ശി​നി സീ​വി ഒ​ടോ​ത്തി ജൂ​ലി​യ​റ്റി​നെ​യും ഡി​ആ​ര്‍​ഐ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.


യു​വ​തി​യെ ചോ​ദ്യം ചെ​യ്യും


ഹെ​റോ​യി​നു​മാ​യി ആ​ഫ്രി​ക്ക​യി​ലെ സാം​ബി​യ​യി​ല്‍ നി​ന്നാ​ണ് ബി​ശാ​ലാ സോ​കോ​യെ ഡി​ആ​ര്‍​ഐ അ​ടു​ത്ത ദി​വ​സം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്യും. കോ​വി​ഡ് പോ​സി​റ്റീ​വാ​യ​തി​നെ തു​ട​ര്‍​ന്ന് യു​വ​തി​യി​ല്‍ നി​ന്ന് മൊ​ഴി​യെ​ടു​ക്കാ​ന്‍ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് സാ​ധി​ച്ചി​രു​ന്നി​ല്ല.

കോ​വി​ഡ് ഭേ​ദ​മാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് കോ​ട​തി​യി​ല്‍ ക​സ്റ്റ​ഡി​യി​ല്‍ ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡി​ആ​ര്‍​ഐ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച​ത്. നി​ല​വി​ല്‍ ക​ണ്ണൂ​രി​ലെ ജ​യി​ലി​ലാ​ണ് യു​വ​തി​യു​ള്ള​ത്. അ​തേ​സ​മ​യം ചോ​ദ്യം ചെ​യ്യ​ലി​നോ​ട് വി​ദേ​ശ വ​നി​ത​ക​ള്‍ സ​ഹ​ക​രി​ക്കാ​റി​ല്ലെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം പ​റ​യു​ന്ന​ത്.

ഇം​ഗ്ലീ​ഷ് അ​റി​യി​ല്ലെ​ന്നാ​ണ് പ്ര​തി​ക​ള്‍ പ​റ​യു​ന്ന​ത്. അറിയാമെങ്കിലും അതു സമ്മതിക്കില്ല എന്നതാണ് ‍യാഥാർഥ്യം. ആ​ഫ്രി​ക്ക​യി​ലെ ഏ​തെ​ങ്കി​ലും പ്രാ​ദേ​ശി​ക ഭാ​ഷ​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ല്‍ പി​ടി​യി​ലാ​വു​ന്ന​വ​ര്‍ സം​സാ​രി​ക്കു​ക. ഇ​തോ​ടെ അന്വേഷണ സംഘം വെട്ടിലാകും. ഇത്തരം ഭാഷകൾ സംസാരിക്കുന്നവരെ കണ്ടെത്താൻ സാധിക്കില്ല. കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​നും അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍​ക്കു കഴിയില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.