"മോ​ദി സ്കൂ​ളി​ൽ പോ​യി​ട്ടി​ല്ല, നി​ര​ക്ഷ​ര​നു​മാ​ണ്': വി​വാ​ദ​മാ​യ​തോ​ടെ ട്വീ​റ്റ് പി​ൻ​വ​ലി​ച്ച് കോ​ൺ​ഗ്ര​സ്
"മോ​ദി സ്കൂ​ളി​ൽ പോ​യി​ട്ടി​ല്ല, നി​ര​ക്ഷ​ര​നു​മാ​ണ്': വി​വാ​ദ​മാ​യ​തോ​ടെ ട്വീ​റ്റ് പി​ൻ​വ​ലി​ച്ച് കോ​ൺ​ഗ്ര​സ്
Tuesday, October 19, 2021 11:32 AM IST
ബം​ഗ​ളൂ​രു: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പ​രി​ഹ​സി​ച്ചു​കൊ​ണ്ടു​ള്ള ട്വീ​റ്റ് വി​വാ​ദ​മാ​യ​തി​ന് പി​ന്നാ​ലെ ഖേ​ദം പ്ര​ക​ടി​പ്പി​ച്ചും ട്വീ​റ്റ് പി​ൻ​വ​ലി​ച്ചും ക​ർ​ണാ​ട​ക​യി​ലെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം. മോ​ദി​യെ നി​ര​ക്ഷ​ര​നെ​ന്ന് വി​ശേ​ഷി​പ്പി​ച്ച കോ​ണ്‍​ഗ്ര​സ് ന​ട​പ​ടി​യാ​ണ് വി​വാ​ദ​മാ​യ​ത്.

കോ​ൺ​ഗ്ര​സ് സ്കൂ​ളു​ക​ൾ പ​ണി​തു, എ​ന്നാ​ൽ മോ​ദി ഒ​രി​ക്ക​ലും സ്കൂ​ളി​ല് പ​ഠി​ക്കാ​ൻ പോ​യി​ല്ല. മു​തി​ര്‍​ന്ന​വ​ര്‍​ക്ക് പ​ഠി​ക്കാ​നും കോ​ണ്‍​ഗ്ര​സ് നി​ര​വ​ധി പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ച്ചു. മോ​ദി അ​തും പ​ഠി​ച്ചി​ല്ല. മോ​ദി​യു​ടെ നി​ര​ക്ഷ​ര​ത കാ​ര​ണം രാ​ജ്യം ക​ഷ്ട​പ്പെ​ടു​ന്നു​വെ​ന്നാ​ണ് ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സ് ട്വീ​റ്റ് ചെ​യ്തി​രു​ന്ന​ത്.

മോ​ദി നി​ര​ക്ഷ​ര​നാ​ണെ​ന്ന് സൂ​ചി​പ്പി​ക്കാ​ന്‍ ‘അ​ങ്കൂ​താ ഛാപ്’ ​എ​ന്ന പ്ര​യോ​ഗം ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ട്വീ​റ്റ്. അ​തേ​സ​മ​യം, ഇ​തി​നെ​തി​രേ നി​ര​വ​ധി വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ണ്ടാ​യ​തോ​ടെ ക​ർ​ണാ​ട​ക​യി​ലെ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ഡി.​കെ. ശി​വ​കു​മാ​ർ ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു. മോ​ദി​ക്കെ​തി​രെ​യു​ള്ള ട്വീ​റ്റ് നീ​ക്കം ചെ​യ്യ​ണ​മെ​ന്നും ശി​വ​കു​മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.