ക​ണ്ണീ​ര​ണി​ഞ്ഞ് കൊ​ക്ക​യാ​ർ..! മൂ​ന്ന​ര വ​യ​സു​കാ​ര​ന്‍റെ മൃ​ത​ദേ​ഹ​വും ക​ണ്ടെ​ത്തി
ക​ണ്ണീ​ര​ണി​ഞ്ഞ് കൊ​ക്ക​യാ​ർ..! മൂ​ന്ന​ര വ​യ​സു​കാ​ര​ന്‍റെ മൃ​ത​ദേ​ഹ​വും ക​ണ്ടെ​ത്തി
Monday, October 18, 2021 12:20 PM IST
മു​ണ്ട​ക്ക​യം: കൊ​ക്ക​യാ​റി​ൽ ഉ​രു​ൾ​പൊ​ട്ട​ലി​ൽ കാ​ണാ​താ​യ മൂ​ന്ന​ര വ​യ​സു​കാ​ര​ൻ സ​ച്ചു ഷാ​ഹു​ലി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. വീ​ട് ഇ​ടി​ഞ്ഞ് കി​ട​ന്നി​രു​ന്ന ഭാ​ഗ​ത്ത് നി​ന്നാ​ണ് കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ല​ഭി​ച്ച​ത്. പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നാ​യി മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​തി​ന് ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് കൈ​മാ​റും.

ഇ​തോ​ടെ കൊ​ക്ക​യാ​റി​ലെ ഉ​രു​ൾ​പൊ​ട്ട​ലി​ൽ കാ​ണാ​താ​യ ഏ​ഴു പേ​രു​ടെ മൃ​ത​ദേ​ഹ​വും ല​ഭി​ച്ചു. മേ​ഖ​ല​യി​ലെ തെ​ര​ച്ചി​ല്‍ അ​വ​സാ​നി​പ്പി​ച്ച​താ​യി ജി​ല്ലാ ഭ​ര​ണ​കൂ​ട​വും അ​റി​യി​ച്ചു. ഇ​ടു​ക്കി, കോ​ട്ട​യം ജി​ല്ല​ക​ളി​ലു​ണ്ടാ​യ പ്ര​ള​യ​ക്കെ​ടു​തി​യി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 27 ആ​യി ഉ​യ​രു​ക​യും ചെ​യ്തു.



അ​തേ​സ​മ​യം, കൊ​ക്ക​യാ​ർ പ​ഞ്ചാ​യ​ത്തി​ന് സ​മീ​പം ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ ആ​ൻ​സി എ​ന്ന വീ​ട്ട​മ്മ​യു​ടെ മൃ​ത​ദേ​ഹം ഇ​നി ക​ണ്ടെ​ത്താ​നു​ണ്ട്. ഇ​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. കോ​ട്ട​യം കു​ട്ടി​ക്ക​ലി​ലെ ഉ​രു​ള്‍​പൊ​ട്ട​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഇ​പ്പോ​ഴും തെ​ര​ച്ചി​ല്‍ ന​ട​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.