കോ​ൺ​ഗ്ര​സി​ന് പു​തി​യ അ​ധ്യ​ക്ഷ​ൻ സെ​പ്റ്റം​ബ​റി​ൽ
കോ​ൺ​ഗ്ര​സി​ന് പു​തി​യ അ​ധ്യ​ക്ഷ​ൻ സെ​പ്റ്റം​ബ​റി​ൽ
Saturday, October 16, 2021 1:41 PM IST
ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സി​ന് പു​തി​യ അ​ധ്യ​ക്ഷ​ൻ സെ​പ്റ്റം​ബ​റി​ൽ. 2022 സെ​പ്റ്റം​ബ​റി​ൽ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​മെ​ന്ന് കോ​ൺ​ഗ്ര​സ് വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് എ​എ​ൻ​ഐ റി​പ്പോ​ർ​ട്ട് ചെ​യ്തു.

രാ​ഹു​ൽ ഗാ​ന്ധി രാ​ജി​വ​ച്ച ഒ​ഴി​വി​ലേ​ക്കാ​ണ് പു​തി​യ പ്ര​സി​ഡ​ന്‍റി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. രാ​ഹു​ൽ രാ​ജി​വ​ച്ച​തോ​ടെ സോ​ണി​യാ ഗാ​ന്ധി​യെ ഇ​ട​ക്കാ​ല പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു.

അ​തേ​സ​മ​യം ഇ​ന്ന് ന​ട​ന്ന കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗ​ത്തി​ൽ സോ​ണി​യ ഗാ​ന്ധി രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ന്ന​യി​ച്ചി​രു​ന്നു. താ​ൻ മു​ഴു​വ​ൻ സ​മ​യ പ്ര​സി​ഡ​ന്‍റാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൻ​മാ​രു​ടെ യോ​ഗ​ത്തി​ൽ സോ​ണി​യാ ഗാ​ന്ധി പ​റ​ഞ്ഞു. പാ​ർ​ട്ടി​യി​ൽ അ​ച്ച​ട​ക്ക​വും ആ​ത്മ​നി​യ​ന്ത്ര​ണ​വും ആ​വ​ശ്യ​മാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

നേ​താ​ക്ക​ൾ ഒ​ന്ന​ട​ങ്കം പു​ന​രു​ദ്ധാ​ര​ണം ആ​വ​ശ്യ​പ്പെ​ടു​ന്നു. എ​ന്നാ​ൽ ഐ​ക്യ​മി​ല്ലാ​തെ ഒ​ന്നും സാ​ധ്യ​മാ​കി​ല്ലെ​ന്നും സോ​ണി​യ പ​റ​ഞ്ഞു. താ​ൻ എ​പ്പോ​ഴും തു​റ​ന്നു സം​സാ​രി​ക്കു​ന്ന​തി​നെ അം​ഗീ​ക​രി​ക്കു​ന്നു. എ​ന്നാ​ൽ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ത​ന്നോ​ട് സം​സാ​രി​ക്കേ​ണ്ടെ​ന്നും സോ​ണി​യ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.