പെ​ലെ​യെ ക​ട​ന്ന് ഛേത്രി; ​ഇ​ന്ത്യ ഫൈ​ന​ലി​ൽ
പെ​ലെ​യെ ക​ട​ന്ന് ഛേത്രി; ​ഇ​ന്ത്യ ഫൈ​ന​ലി​ൽ
Thursday, October 14, 2021 1:59 AM IST
മാ​ലി: ഫു​ട്ബോ​ൾ ഇ​തി​ഹാ​സം പെ​ലെ​യെ മ​റി​ക​ട​ന്ന് ഇ​ന്ത്യ​യു​ടെ സൂ​പ്പ​ർ താ​രം സു​നി​ൽ ഛേത്രി. ​സാ​ഫ് ക​പ്പി​ൽ ബു​ധ​നാ​ഴ്ച മാ​ലി​ദ്വീ​പി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഇ​ര​ട്ട ഗോ​ൾ നേ​ടി​യ​തോ​ടെ ഛേത്രി ​രാ​ജ്യാ​ന്ത​ര ഗോ​ൾ വേ​ട്ട​യി​ൽ ബ്ര​സീ​ൽ ഇ​തി​ഹാ​സ​ത്തെ മ​റി​ക​ട​ന്നു.

77 ഗോ​ളു​മാ​യി പെ​ലെ​യ്ക്കൊ​പ്പ​മാ​യി​രു​ന്നു ഛേത്രി. ​ഇ​ര​ട്ട ഗോ​ളോ​ടെ ഛേത്രി​യു​ടെ ഗോ​ൾ നേ​ട്ടം 79 ആ​യി. 80 ഗോ​ള​ടി​ച്ച അ​ർ​ജ​ന്‍റീ​ന​യു​ടെ ല​യ​ണ​ൽ മെ​സി​യാ​ണ് ഛേത്രി​ക്ക് തൊ​ട്ടു മു​ന്നി​ലു​ള്ള​ത്. ക്രി​സ്റ്റ്യാ​നൊ റൊ​ണാ​ൾ​ഡോ (115) ത​ല​പ്പ​ത്തു​ള്ള രാ​ജ്യാ​ന്ത​ര ഗോ​ൾ വേ​ട്ട​യി​ൽ ആ​റാം സ്ഥാ​ന​ത്തും ഛേത്രി ​എ​ത്തി.

124 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നാ​ണ് ഛേത്രി​യു​ടെ 79 ഗോ​ൾ. മാ​ലി​ദ്വീ​പി​നെ 3-1നു ​കീ​ഴ​ട​ക്കി ഇ​ന്ത്യ ഫൈ​ന​ലി​ലെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.