"മി​സ്റ്റ​ർ അ​ബ്ദു​ള്ള​ക്കു​ട്ടി, താ​ങ്ക​ൾ​ക്ക് കു​റ​ച്ചെ​ങ്കി​ലും നാ​ണ​മി​ല്ലേ': രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഐ​ഷ സു​ൽ​ത്താ​ന
"മി​സ്റ്റ​ർ അ​ബ്ദു​ള്ള​ക്കു​ട്ടി, താ​ങ്ക​ൾ​ക്ക് കു​റ​ച്ചെ​ങ്കി​ലും നാ​ണ​മി​ല്ലേ': രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഐ​ഷ സു​ൽ​ത്താ​ന
Monday, September 27, 2021 11:25 AM IST
കൊ​ച്ചി: ബി​ജെ​പി നേ​താ​വ് എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​​ശ​ന​വു​മാ​യി ഐ​ഷ സു​ൽ​ത്താ​ന. ല​ക്ഷ​ദ്വീ​പ് സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ അ​ബ്ദു​ള്ള​ക്കു​ട്ടി​യു​ടെ ന​ട​പ​ടി​യെ​യാ​ണ് ഐ​ഷ സു​ല്‍​ത്താ​ന ചോ​ദ്യം ചെ​യ്ത​ത്.

ദ്വീ​പി​ലെ ജ​ന​ത​യെ തീ​വ്ര​വാ​ദി​ക​ളാ​ക്കി​യും ഗു​ണ്ടാ ആ​ക്ട് ന​ട​പ്പാ​ക്ക​ണ​മെ​ന്നും പ​റ​ഞ്ഞ അ​ബ്ദു​ള്ള​ക്കു​ട്ടി ദ്വീ​പി​ല്‍ തെ​ണ്ടാ​നി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണെ​ന്ന് ഐ​ഷ പ​രി​ഹ​സി​ച്ചു.

"മി​സ്റ്റ​ര്‍ അ​ബ്ദു​ള്ള കു​ട്ടി.., താ​ങ്ക​ള്‍ ഇ​ന്ന് ഒ​രു നാ​ണ​വു​മി​ല്ലാ​തെ ദ്വീ​പി​ലി​റ​ങ്ങി ചു​റ്റി ക​റ​ങ്ങു​മ്പോ​ള്‍ താ​ങ്ക​ളോ​ട് ഒ​രു ചോ​ദ്യം? ല​ക്ഷ​ദ്വീ​പി​ല്‍ ഗു​ണ്ടാ ആ​ക്ട് ന​ട​പ്പാ​ക്കു​ന്ന​ത് ല​ക്ഷ​ദ്വീ​പി​ല്‍ നി​ന്നും പി​ടി​ച്ച എ​കെ 47 തോ​ക്കും മൂ​വാ​യി​ര​ത്തോ​ള​മു​ള്ള മ​യ​ക്കു​മ​രു​ന്നും ഒ​ക്കെ കൊ​ണ്ടാ​ണെ​ന്ന് താ​ങ്ക​ള്‍ പ​റ​ഞ്ഞി​രു​ന്ന​ല്ലോ, ഈ ​ഫോ​ട്ടോ​യി​ല്‍ കാ​ണു​ന്ന​താ​ണോ താ​ങ്ക​ള്‍ പ​റ​ഞ്ഞ എ​കെ47? കൂ​ടാ​തെ ഞ​ങ്ങ​ളെ മൊ​ത്തം തീ​വ്ര​വാ​ദി​ക​ളും,ഗാ​ന്ധി പ്ര​തി​മ വയ്​ക്കാ​ത്ത ആ​ളു​ക​ളും ആ​ക്കി മാ​റ്റി, ഈ ​ഫോ​ട്ടോ​യി​ല്‍ ഉ​ള്ള​വ​രാ​ണോ തീ​വ്ര​വാ​ദി​ക​ള്‍..?' ഐ​ഷ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ ചോ​ദി​ക്കു​ന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

മിസ്റ്റർ അബ്ദുള്ള കുട്ടി...
താങ്കൾ ഇന്ന് ഒരു നാണവുമില്ലാതെ ദ്വീപിലിറങ്ങി ചുറ്റി കറങ്ങുമ്പോൾ താങ്കളോട് ഒരു ചോദ്യം?
ലക്ഷദ്വീപിൽ ഗുണ്ടാ ആക്റ്റ് നടപ്പാക്കുന്നത് ലക്ഷദ്വീപിൽ നിന്നും പിടിച്ച Ak 47 ഉം മൂവായിരത്തോളമുള്ള മയക്കുമരുന്നും ഒക്കെ കൊണ്ടാണെന്ന് താങ്കൾ പറഞ്ഞിരുന്നല്ലോ, ഈ ഫോട്ടോയിൽ കാണുന്നതാണോ താങ്കൾ പറഞ്ഞ Ak47?

കൂടാതെ ഞങ്ങളെ മൊത്തം തീവ്രവാദികളും,ഗാന്ധി പ്രതിമ വെക്കാത്ത ആളുകളും ആക്കി മാറ്റി, ഈ ഫോട്ടോയിൽ ഉള്ളവരാണോ തീവ്രവാദികൾ...?

ഇതൊക്കെ പറഞ്ഞിട്ട് ദ്ദേ ദ്വീപിൽ തെണ്ടാൻ ഇറങ്ങിയിരിക്കുന്നു, അവരുടെ കയ്യിന്നു വെള്ളം വാങ്ങി കുടിക്കുന്നു, കുറച്ചെങ്കിലും നാണമുണ്ടോ...?

ആ ജനത ദാഹിച്ചാൽ വെള്ളം തരും കാരണം അവർക്ക് പടച്ചോന്റെ മനസ്സാണ്... ഹോസ്പിറ്റാലിറ്റിടെ കാര്യത്തിൽ മുന്നിലുള്ള ജനതയാണ് ലക്ഷദ്വീപ്ക്കാർ...
ആ അവരെയല്ലേ താങ്കളൊക്കെ ഇവടക്കിടന്നു തീവ്രവാദി ആക്കിയത്...

അതൊക്കെ പോട്ടെ കഴിഞ്ഞത് കഴിഞ്ഞു... താങ്കൾ ഇപ്പോ ദ്വീപിൽ എത്തി അവിടെ മൊത്തം തെണ്ടിയ സ്ഥിതിക്ക് താങ്കൾ തന്നെ പറയൂ. ആ നാട്ടിൽ ഗുണ്ടാആക്റ്റ് നിയമം നടപ്പാക്കണോ ?
ഗപ്പ് ഇപ്പോൾ ഗുജ്‌റാത്ത് കൊണ്ട് പോയ സ്ഥിതിക്ക് അവർക്ക് അവകാശപ്പെട്ടതല്ലേ ആ ഗുണ്ടാ ആക്റ്റ്.
😬
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.