ജ​നാ​ധി​പ​ത്യ മൂ​ല്യം ഉ​യ​ർ​ത്തി​പ്പി​ടി​ക്ക​ൽ എ​ക്കാ​ല​ത്തേ​ക്കാ​ളും പ്ര​സ​ക്തം: മോ​ദി​യോ​ട് ബൈ​ഡ​ൻ
ജ​നാ​ധി​പ​ത്യ മൂ​ല്യം ഉ​യ​ർ​ത്തി​പ്പി​ടി​ക്ക​ൽ എ​ക്കാ​ല​ത്തേ​ക്കാ​ളും പ്ര​സ​ക്തം: മോ​ദി​യോ​ട് ബൈ​ഡ​ൻ
Friday, September 24, 2021 10:32 PM IST
വാ​ഷിം​ഗ്ട​ൺ: ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്ക​ൽ, വൈ​വി​ധ്യ​ങ്ങ​ളോ​ടു​ള്ള കൂ​ട്ടാ​യ പ്ര​തി​ബ​ദ്ധ​ത, അ​ഹിം​സ​യെ​യും സ​ഹി​ഷ്ണു​ത​യെ​യും ബ​ഹു​മാ​നി​ക്ക​ൽ എ​ന്നി​വ എ​ക്കാ​ല​ത്തേ​ക്കാ​ളും ഇ​ന്ന് പ്ര​സ​ക്ത​മാ​ണെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ. കാ​ലാ​വ​സ്ഥാ വെ​ല്ലു​വി​ളി, കോ​വി​ഡി​നെ​തി​രാ​യ യു​ദ്ധം എ​ന്നി​വ​യി​ൽ കൂ​ടു​ത​ൽ എ​ന്തു ചെ​യ്യാ​നാ​കു​മെ​ന്ന് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും സു​ര​ക്ഷി​ത​മാ​യ ഇ​ന്ത്യോ-​പ​സ​ഫി​ക് മേ​ഖ​ല​യ്ക്കാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും ബൈ​ഡ​ൻ പ​റ​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി വൈ​റ്റ് ഹൗ​സി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ന്ത്യ​യും അ​മേ​രി​ക്ക​യും ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ൽ ദൃ​ഡ​മാ​കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​ന്ത്യ–​അ​മേ​രി​ക്ക ബ​ന്ധം കൂ​ടു​ത​ല്‍ വി​പു​ല​മാ​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും പ​റ​ഞ്ഞു. ഈ ​ദ​ശ​കം രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ല്‍ പ്ര​സി​ഡ​ന്‍റ് ബൈ​ഡ​ന്‍റെ നേ​തൃ​ത്വം പ്ര​ധാ​ന​മാ​ണ്. ഇ​ന്ത്യ–​അ​മേ​രി​ക്ക വ്യാ​പാ​ര​ബ​ന്ധം സം​തു​ലി​ത​മാ​ക​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

ബൈ​ഡ​ൻ പ്ര​സി​ഡ​ന്‍റ് ആ​യ​തി​നു ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​രു​നേ​താ​ക്ക​ളും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​ത്. ഇ​ന്ന് രാ​ത്രി ന​ട​ക്കു​ന്ന ക്വാ​ഡ് ഉ​ച്ച​കോ​ടി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യും പ​ങ്കെ​ടു​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.