ജെ​സ്ന എ​വി​ടെ? എ​സ്പി പ​റ​ഞ്ഞ തു​റ​ന്നു​പ​റ​യാ​ൻ പ​റ്റാ​ത്ത കാ​ര്യം!
ജെ​സ്ന എ​വി​ടെ? എ​സ്പി പ​റ​ഞ്ഞ തു​റ​ന്നു​പ​റ​യാ​ൻ പ​റ്റാ​ത്ത കാ​ര്യം!
Friday, September 24, 2021 12:38 PM IST
കോ​ട്ട​യം: ലൗ ​ജി​ഹാ​ദ് കേ​ര​ള​ത്തി​ൽ സ​ജീ​വ വി​ഷ​യ​മാ​യി ക​ത്തി​നി​ൽ​ക്കു​ന്ന​തി​നി​ടെ എ​രു​മേ​ലി​യി​ൽ​നി​ന്നു ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണാ​താ​യ ജെ​സ്ന​യു​ടെ തി​രോ​ധാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. സം​സ്ഥാ​ന​ത്തെ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ഏ​റെ​ക്കാ​ലം അ​ന്വേ​ഷി​ച്ച​തി​നു ശേ​ഷം പി​ന്നീ​ട് അ​ന്വേ​ഷ​ണം സി​ബി​ഐ​ക്കു വി​ട്ടി​രു​ന്നു.

പ​ക്ഷേ, ഇ​തു​വ​രെ​യും ജെ​സ്ന എ​വി​ടെ​യാ​ണെ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം ന​ൽ​കാ​ൻ ഏ​ജ​ൻ​സി​ക​ൾ​ക്കു ക​ഴി​ഞ്ഞി​ട്ടി​ല്ല. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​രം 2021 മാ​ർ​ച്ചി​ലാ​ണ് സി​ബി​ഐ അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത​ത്. തി​രു​വ​ന​ന്ത​പു​രം യൂ​ണി​റ്റ് ആ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​ത്. കോ​വി​ഡും ലോ​ക്ക്ഡൗ​ണും പോ​ലെ​യു​ള്ള പ്ര​ശ്ന​ങ്ങ​ൾ മൂ​ലം അ​ന്വേ​ഷ​ണം മ​ന്ദ​ഗ​തി​യി​ലാ​ണ്.

എ​സ്പി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ

ഏ​റെ​ക്കാ​ലം സം​സ്ഥാ​ന പോ​ലീ​സും ക്രൈം​ബ്രാ​ഞ്ചു​മൊ​ക്കെ അ​ന്വേ​ഷ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ടാ​യി​രു​ന്ന കെ.​ജി.​സൈ​മ​ൺ വി​ര​മി​ക്കു​ന്ന​തു തൊ​ട്ടു​മു​ന്പു ന​ട​ത്തി​യ ചി​ല വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളാ​ണ് ഈ ​കേ​സി​നെ അ​ടു​ത്ത കാ​ല​ത്തു വാ​ർ​ത്ത​ക​ളി​ൽ നി​റ​ച്ച​ത്.

കാ​ഞ്ഞി​ര​പ്പ​ള്ളി എ​സ്ഡി കോ​ള​ജി​ലെ ര​ണ്ടാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​നി ആ​യി​രു​ന്ന ജെ​സ്ന മ​രി​യ ജ​യിം​സി​ന്‍റെ തി​രോ​ധാ​നം സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യ ഉ​ത്ത​ര​മു​ണ്ടെ​ന്നു പ​ത്ത​നം​തി​ട്ട എ​സ്പി അ​ന്നു മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, ഇ​തെ​ന്താ​ണെ​ന്ന കാ​ര്യം അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​ല്ല.

തു​റ​ന്നു പ​റ​യാ​ൻ ക​ഴി​യാ​ത്ത​ത്

തു​റ​ന്നു​പ​റ​യാ​ൻ ക​ഴി​യാ​ത്ത പ​ല​കാ​ര്യ​ങ്ങ​ളു​മു​ണ്ടെ​ന്നും വൈ​കാ​തെ തീ​രു​മാ​ന​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു. കോ​വി​ഡ് വ്യാ​പ​നം അ​ന്വേ​ഷ​ണ​ത്തി​ൽ മ​ങ്ങ​ലേ​ൽ​പ്പി​ച്ചെ​ന്നും ശു​ഭ​പ്ര​തീ​ക്ഷ​യു​ണ്ടെ​ന്നും അ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

2018 മാ​ർ​ച്ച് 22-നാ​ണ് കൊ​ല്ല​മു​ള സ​ന്തോ​ഷ് ക​വ​ല കു​ന്ന​ത്തു​വീ​ട്ടി​ൽ ജെ​സ്ന​യെ കാ​ണാ​താ​കു​ന്ന​ത്. കേ​സ് അ​ന്വേ​ഷ​ണ​ത്തി​നു പ്ര​ത്യേ​ക പോ​ലീ​സ് സം​ഘ​ത്തെ നി​യ​മി​ച്ചെ​ങ്കി​ലും ജെ​സ്ന​യെ​ക്കു​റി​ച്ച് ഒ​രു വി​വ​ര​വും ക​ണ്ടെ​ത്താ​നാ​യി​ല്ല. പി​ന്നീ​ട് അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​നു കൈ​മാ​റി.

ബ​സി​ൽ വ​ന്നു

മു​ണ്ട​ക്ക​യം പു​ഞ്ച​വ​യ​ലി​ലു​ള്ള ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ലേ​ക്കു പോ​കാ​നാ​യാ​ണ് ജെ​സ്ന വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ​ത്. എ​രു​മേ​ലി വ​രെ സ്വ​കാ​ര്യ ബ​സി​ൽ എ​ത്തി​യ​താ​യി മൊ​ഴി​യു​ണ്ട്. പി​ന്നീ​ടു ജെ​സ്ന​യെ ആ​രും ക​ണ്ടി​ട്ടി​ല്ല.

മാ​ർ​ച്ച് അ​വ​സാ​നം ജെ​സ്ന​യെ സം​ബ​ന്ധി​ച്ചു ചി​ല വി​വ​ര​ങ്ങ​ൾ പൊ​ലീ​സി​നു ല​ഭി​ച്ചെ​ങ്കി​ലും കോ​വി​ഡ് വ്യാ​പ​ന​മാ​യ​തി​നാ​ൽ അ​ന്വേ​ഷ​ണ​ത്തി​ൽ ത​ട​സ​ങ്ങ​ൾ നേ​രി​ട്ടി​രു​ന്നു. ജെ​സ്ന ജീ​വ​നോ​ടെ​യു​ണ്ടെ​ന്ന വി​വ​ര​മാ​ണ് അ​നൗ​ദ്യോ​ഗി​ക​മാ​യി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന​ത്. ജെ​സ്ന ത​മി​ഴ്നാ​ട്ടി​ലേ​ക്കാ​ണു പോ​യ​തെ​ന്നാ​ണു വി​വ​രം.

2 ല​ക്ഷം ന​ന്പ​രു​ക​ൾ

കേ​സ​ന്വേ​ഷ​ണ​ത്തി​നാ​യി ര​ണ്ടു ല​ക്ഷം ടെ​ലി​ഫോ​ണ്‍ മൊ​ബൈ​ൽ ന​ന്പ​രു​ക​ൾ ശേ​ഖ​രി​ച്ചു. 4,000 ന​ന്പ​രു​ക​ൾ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കി. ജെ​സ്ന​യ്ക്കാ​യി പോ​ലീ​സ് കു​ട​കി​ലും ബം​ഗ​ളു​രു​വി​ലു​മെ​ല്ലാം അ​ന്വേ​ഷ​ണം ന​ട​ത്തി. ജെ​സ്ന​യെ​യും സു​ഹൃ​ത്തി​നെ​യും ബം​ഗ​ളു​രു​വി​ലെ ഒ​രു സ്ഥാ​പ​ന​ത്തി​ൽ ക​ണ്ട​താ​യി ഗേ​റ്റ് കീ​പ്പ​റാ​യ മ​ല​യാ​ളി വി​വ​രം ന​ൽ​കി​യെ​ങ്കി​ലും ജെ​സ്ന​യ​ല്ലെ​ന്നു പി​ന്നീ​ട് വ്യ​ക്ത​മാ​യി.

ബം​ഗ​ളൂ​രു എ​യ​ർ​പോ​ർ​ട്ടി​ലും മെ​ട്രോ​യി​ലും ജെ​സ്ന​യെ ക​ണ്ട​താ​യി സ​ന്ദേ​ശ​ങ്ങ​ൾ ല​ഭി​ച്ച​ത​നു​സ​രി​ച്ചു പോ​ലീ​സ് സം​ഘം പ​ല​ത​വ​ണ ബം​ഗ​ളു​രു​വി​ലെ​ത്തി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു. അ​വ​യൊ​ന്നും ജെ​സ്ന​യു​ടേ​താ​യി​രു​ന്നി​ല്ല.

സം​ഭ​വ ദി​വ​സം 16 ത​വ​ണ ജെ​സ്ന​യെ ഫോ​ണി​ൽ വി​ളി​ച്ച ആ​ണ്‍ സു​ഹൃ​ത്തി​നെ പ​ല​ത​വ​ണ ചോ​ദ്യം ചെ​യ്തെ​ങ്കി​ലും തെ​ളി​വു​ക​ൾ ല​ഭി​ച്ചി​ല്ലെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു. അ​തേ​സ​മ​യം, ലൗ ​ജി​ഹാ​ദ് ആ​രോ​പ​ണ​ങ്ങ​ൾ ശ​ക്തി​പ്പ​ട്ട വേ​ള​യി​ലാ​ണ് ദു​രൂ​ഹ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ജെ​സ്ന അ​പ്ര​ത്യ​ക്ഷ​യാ​യ​തു വീ​ണ്ടും വ​ലി​യ ച​ർ​ച്ച​യാ​യി മാ​റി​യ​ത്.

ബം​ഗ​ളൂ​രു​വി​നെ ര​ഹ​സ്യ കേ​ന്ദ്ര​ത്തി​ൽ ജെ​സ്ന ഉ​ണ്ടെ​ന്നും വേ​ഷ​വി​ധാ​ന​ത്തി​ലൊ​ക്കെ മാ​റ്റം വ​ന്നി​ട്ടു​ണ്ടെ​ന്നു​മൊ​ക്കെ​യു​ള്ള വാ​ർ​ത്ത​ക​ളും സൂ​ച​ന​ക​ളും മാ​ധ്യ​മ​ങ്ങ​ളി​ലൊ​ക്കെ വ​ന്നി​രു​ന്നു. ബം​ഗ​ളൂ​രു​വി​ല​ല്ല മം​ഗ​ലാ​പു​ര​ത്താ​ണ് ഉ​ള്ള​തെ​ന്നു മ​റ്റു ചി​ല വാ​ർ​ത്ത​ക​ളും പ്ര​ച​രി​ച്ചു.

എ​ന്നാ​ൽ, അ​ന്നും ഇ​ന്നും ഇ​തൊ​ന്നും സ്ഥി​രീ​ക​രി​ക്കാ​ൻ പോ​ലീ​സ് ത​യാ​റാ​യി​ല്ല. ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന സ​മ​യ​ത്ത് ഐ​ജി ടോ​മി​ൻ ത​ച്ച​ങ്ക​രി​യും ജെ​സ്ന​യു​ടെ തി​രോ​ധാ​നം സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ​ത്തി​ൽ ആ​ശാ​വ​ഹ​മാ​യ പു​രോ​ഗ​തി​യു​ണ്ടെ​ന്ന് പ​റ​ഞ്ഞി​രു​ന്നു എ​ന്നാ​ൽ, എ​ന്താ​ണ് സൂ​ച​ന​യെ​ന്നോ ആ​ശാ​വ​ഹ​മാ​യ കാ​ര്യ​മെ​ന്നോ വെ​ളി​പ്പെ​ടു​ത്താ​ൻ ആ​രും ത​യാ​റാ​യി​ല്ല.

ഇ​നി​യെ​ങ്കി​ലും ജെ​സ്ന​യു​ടെ തി​രോ​ധാ​നം സം​ബ​ന്ധി​ച്ച ദു​രൂ​ഹ​ത​യു​ടെ ചു​രു​ൾ അ​ഴി​ക്ക​ണ​മെ​ന്നും സി​ബി​ഐ അ​ന്വേ​ഷ​ണം ത്വ​രി​ത​ഗ​തി​യി​ലാ​ക്ക​ണ​മെ​ന്നു​മാ​ണ് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ഉ​യ​ർ​ത്തു​ന്ന ആ​വ​ശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.