അവർ വിളിച്ചില്ലേൽ ഞങ്ങൾ വിളിക്കും! കേ​ന്ദ്രം സ​ഭാ​ധ്യ​ക്ഷ​ന്മാ​രു​ടെ യോ​ഗം വി​ളി​ക്കു​മെ​ന്ന് സു​രേ​ഷ് ഗോ​പി
അവർ വിളിച്ചില്ലേൽ ഞങ്ങൾ വിളിക്കും! കേ​ന്ദ്രം സ​ഭാ​ധ്യ​ക്ഷ​ന്മാ​രു​ടെ യോ​ഗം വി​ളി​ക്കു​മെ​ന്ന് സു​രേ​ഷ് ഗോ​പി
Thursday, September 23, 2021 10:21 AM IST
കോ​ട്ട​യം: കേ​ന്ദ്ര​സ​ർ​ക്കാ​ർ സ​ഭാ​ധ്യ​ക്ഷ​ന്മാ​രു​ടെ യോ​ഗം വി​ളി​ക്കു​മെ​ന്നു ന​ട​നും എം​പി​യു​മാ​യ സു​രേ​ഷ് ഗോ​പി. നേ​ര​ത്തെ തീ​രു​മാ​നി​ച്ച​താ​ണെ​ങ്കി​ലും പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ യോ​ഗം ഉ​ട​ൻ വി​ളി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ഭാ​ധ്യ​ക്ഷ​ന്മാ​രു​ടെ ആ​കു​ല​ത​ക​ൾ ച​ർ​ച്ച ചെ​യ്യും. പാ​ലാ ബി​ഷ​പ്പി​ന്‍റെ പ്ര​സ്താ​വ​ന​യി​ൽ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത് ശ​രി​യാ​യി കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​തെ​യാ​കാം. ബി​ഷ​പ്പ് ഒ​രു സ​മു​ദാ​യ​ത്തെ​യും പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

സർവകക്ഷിയോഗമോ സമുദായനേതാക്കളുടെ യോഗമോ ഒന്നും വിളിക്കുന്നില്ലെന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് സഭാധ്യക്ഷന്മാരെ കേന്ദ്രം വിളിക്കുമെന്നു സുരേഷ്ഗോപി പറഞ്ഞിരിക്കുന്നത്.

ഒ​രു സ​മു​ദാ​യ​ത്തി​നും അ​ലോ​സ​ര​മു​ണ്ടാ​ക്ക​രു​തെ​ന്നാ​ണ് ത​ന്‍റെ നി​ല​പാ​ട്. പ​ക്ഷേ അ​തി​നു​വേ​ണ്ടി ഒ​രു സാ​മൂ​ഹ്യ വി​പ​ത്തി​നെ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്ക​രു​തെ​ന്നും സു​രേ​ഷ് ഗോ​പി കൂ​ട്ടി​ച്ചേ​ർ​ത്തു.
കഴിഞ്ഞ ദിവസം പാലാ ബിഷപ്പിനെ സന്ദർശിച്ചു പിന്തുണ അറിയിക്കാൻ എത്തിയതോടെയാണ് സുരേഷ് ഗോപി വാർത്തകളിൽ നിറഞ്ഞത്.

ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്‍റെ താ​ത്പ​ര്യ​പ്ര​കാ​ര​മാ​ണ് സു​രേ​ഷ് ഗോ​പി കാ​ണാ​നെ​ത്തി​യ​തെ​ന്നാ​ണ് പുറത്തുവന്ന സൂചനകൾ. താ​ൻ എം​പി എ​ന്ന നി​ല​യി​ൽ മാ​ത്ര​മാ​ണ് ബി​ഷ​പ്പി​നെ കാ​ണാ​നെ​ത്തി​യ​തെ​ന്നും സൗ​ഹൃ​ദം പ​ങ്കി​ടു​ക​യാ​യി​രു​ന്നു ല​ക്ഷ്യ​മെ​ന്നും സ​ന്ദ​ർ​ശ​ത്തി​നു ശേ​ഷം ഇ​റ​ങ്ങി​വ​ന്ന സു​രേ​ഷ് ഗോ​പി പ്ര​തി​ക​രി​ച്ചിരുന്നു.

ബി​ഷ​പ് ഏ​തെ​ങ്കി​ലും മ​ത​ത്തി​നു ദോ​ഷ​മാ​യ രീ​തി​യി​ൽ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഒ​രു സാ​മൂ​ഹ്യ​പ്ര​ശ്നം ത​ന്‍റെ ജ​ന​ത്തോ​ടു പ​റ​യു​ക മാ​ത്ര​മാ​ണ് അ​ദ്ദേ​ഹം ചെ​യ്തെ​ന്നും എം​പി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.