എ​സ്എം​എ മ​രു​ന്നി​ന് നി​കു​തി ഒ​ഴി​വാ​ക്കി; വി​ല കു​റ​യും
എ​സ്എം​എ മ​രു​ന്നി​ന് നി​കു​തി ഒ​ഴി​വാ​ക്കി; വി​ല കു​റ​യും
Friday, September 17, 2021 10:29 PM IST
ന്യൂ​ഡ​ൽ​ഹി: സ്പൈ​ന​ൽ മ​സ്കു​ല​ർ അ​ട്രോ​ഫി എ​ന്ന അ​പൂ​ർ​വ രോ​ഗ​ത്തി​നു​ള്ള മ​രു​ന്നു​ക​ളെ ജി​എ​സ്ടി പ​രി​ധി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി. കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന 45-ാമ​ത് ജി​എ​സ്ടി കൗ​ണ്‍​സി​ൽ യോ​ഗ​മാ​ണ് സു​പ്ര​ധാ​ന തീ​രു​മാ​ന​മെ​ടു​ത്ത​ത്.

വി​ദേ​ശ​ത്തു നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന കോ​ടി​ക്ക​ണ​ക്കി​നു രൂ​പ വി​ല വ​രു​ന്ന സോ​ൾ​ജ​ൻ​സി​മ, വി​ൽ​റ്റെ​സ്റ്റോ മ​രു​ന്നു​ക​ളെ​യാ​ണ് ജി​എ​സ്ടി​യി​ൽ നി​ന്ന് ഒ​ഴി​വാ ക്കി​യ​ത്. ഈ ​മ​രു​ന്നു​ക​ൾ​ക്ക് 18 കോ​ടി​യോ​ളം രൂ​പ​യാ​ണ് വേ​ണ്ടി വ​ന്നി​രു​ന്ന​ത്. അ​ടു​ത്ത​യി​ടെ ക​ണ്ണൂ​ർ മാ​ട്ടു​മ്മ​ൽ സ്വ​ദേ​ശി ഒ​ന്ന​ര വ​യ​സു​ള്ള മു​ഹ​മ്മ​ദ് എ​ന്ന കു​ട്ടി​ക്കാ​യി 18 കോ​ടി രൂ​പ സ​മാ​ഹ​രി​ച്ചി​രു​ന്നു.

കോ​വി​ഡ് ചി​കി​ത്സ​യ്ക്കു​ള്ള മ​രു​ന്നു​ക​ളു​ടെ ജി​എ​സ്ടി ഇ​ള​വ് ഈ ​വ​ർ​ഷം ഡി​സം​ബ​ർ 31 വ​രെ തു​ട​രാ​നും കൂ​ടു​ത​ൽ മ​രു​ന്നു​ക​ൾ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. കോ​വി​ഡി​നും ബ്ലാ​ക്ക് ഫം​ഗ​സി​നും ചി​കി​ത്സി​ക്കു​ന്ന 30 മ​രു​ന്നു​ക​ളു​ടെ​യും മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും ജി​എ​സ്ടി​യി​ലാ​ണ് നേ​ര​ത്തെ ഇ​ള​വു​ക​ൾ വ​രു​ത്തി​യി​രു​ന്ന​ത്.

ഇ​വ​യു​ടെ ജി​എ​സ്ടി നി​ര​ക്കി​ൽ 12%ൽ ​നി​ന്ന് 5% ആ​ക്കി​യാ​ണ് കു​റ​ച്ച​ത്. എ​ന്നാ​ൽ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് പ്ര​ഖ്യാ​പി​ച്ച ഇ​ള​വ് ദീ​ർ​ഘി​പ്പി​ച്ചി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.