തീ​വ്ര​വാ​ദ​ത്തി​ന്‍റെ വി​ള​ഭൂ​മി​യാ​യി കേ​ര​ള​ത്തെ സി​പി​എം മാ​റ്റി​യെ​ന്ന് കു​മ്മ​നം
തീ​വ്ര​വാ​ദ​ത്തി​ന്‍റെ വി​ള​ഭൂ​മി​യാ​യി കേ​ര​ള​ത്തെ സി​പി​എം മാ​റ്റി​യെ​ന്ന് കു​മ്മ​നം
Friday, September 17, 2021 2:58 PM IST
തി​രു​വ​ന​ന്ത​പു​രം: തീ​വ്ര​വാ​ദ​ത്തി​ന്‍റെ വി​ള​ഭൂ​മി​യു​ള്ള മ​ണ്ണാ​ക്കി കേ​ര​ള​ത്തെ സി​പി​എം മാ​റ്റി​യെ​ന്ന് ബി​ജെ​പി നേ​താ​വ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ. ജ​ന​വി​കാ​രം മ​ന​സി​ലാ​ക്കി​യാ​ണ് സി​പി​എം നി​ല​പാ​ട് മാ​റ്റി​യ​ത്. ഇ​ത് വോ​ട്ടു​ബാ​ങ്ക് ല​ക്ഷ്യം​വ​ച്ചു​ള്ള ത​ട്ടി​പ്പാ​ണ്.

സി​പി​എം മു​ൻ​പേ വേ​ണ്ട​വി​ധ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​ത്ത​ര​മൊ​രു സ്ഥി​തി വ​രി​ല്ലാ​യി​രു​ന്നു. പാ​ലാ ബി​ഷ​പ്പി​നെ വി​ളി​ച്ചു സം​സാ​രി​ക്കാ​ൻ പോ​ലും മു​ഖ്യ​മ​ന്ത്രി ത​യാ​റാ​യി​ല്ലെ​ന്നും സി​പി​എം നി​ല​പാ​ടി​ൽ ആ​ത്മാ​ർ​ഥ​ത​യി​ല്ലെ​ന്നും കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ കു​റ്റ​പ്പെ​ടു​ത്തി.

തീ​വ്ര​വാ​ദ നി​ല​പാ​ടി​ലേ​ക്ക് യു​വ​ജ​ന​ങ്ങ​ളെ ആ​ക​ർ​ഷി​ക്കാ​ൻ ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മ​മു​ണ്ടെ​ന്ന് സി​പി​എം ക​ണ്ടെ​ത്ത​ൽ മു​ൻ​നി​ർ​ത്തി​യാ​യി​രു​ന്നു കു​മ്മ​ന​ത്തി​ന്‍റെ വി​മ​ർ​ശ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.