അപകടം മണത്തു; സിപിഎമ്മും കുതിച്ചു പാലായിലേക്ക്
അപകടം മണത്തു; സിപിഎമ്മും കുതിച്ചു പാലായിലേക്ക്
Friday, September 17, 2021 1:39 PM IST
കോട്ടയം: ആദ്യം എതിർത്തു, വിമർശിച്ചു, പൊതു സമൂഹത്തിന്‍റെ നിലപാട് ബിഷപ്പിന്‍റെ പ്രസംഗത്തിനൊപ്പമാണെന്നു തിരിച്ചറിഞ്ഞപ്പോൾ കളം മാറ്റിച്ചവിട്ടി... കഴിഞ്ഞ ദിവസങ്ങളിൽ കേരള രാഷ്‌ട്രീയ രംഗത്തു കണ്ട ചില മാറ്റങ്ങളുടെ ആകെത്തുകയാണിത്.

പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നാർകോട്ടിക് ജിഹാദിനെക്കുറിച്ചു തന്‍റെ പ്രസംഗത്തിൽ മുന്നറിയിപ്പ് നൽകിയതിനു പിന്നാലെ പൊതുസമൂഹം അതു ശരിവച്ചെങ്കിലും രാഷ്‌ട്രീയ നേതൃത്വങ്ങളിൽ പലരും വിമർശനത്തോടെയാണ് അതിനെ നേരിട്ടത്.

എന്നാൽ, പൊതുസമൂഹത്തിന്‍റെ ശക്തമായ പിന്തുണ ബിഷപ്പിന്‍റെ പ്രസംഗത്തോടൊപ്പം കൂടുകയാണെന്നു തിരിച്ചറിഞ്ഞ നേതാക്കൾ പലരും കഴിഞ്ഞ ദിവസങ്ങളിൽ നിലപാട് മാറ്റി ബിഷപ്പിനെ സന്ദർശിക്കാനും ഐക്യദാർഢ്യം പ്രകടിപ്പിക്കാനുമൊക്കെ തിരിക്കുകൂട്ടുന്ന കാഴ്ചയാണ് പാലായിൽ കാണുന്നത്.

ബിഷപ് സമൂഹമധ്യത്തിൽ ഉയർത്തിയ വിഷയം ഒരു സാമൂഹ്യപ്രശ്നമാണെന്നും ചർച്ച ചെയ്യപ്പെടേണ്ടതാണെന്നുമുള്ള അഭിപ്രായം പൊതുസമൂഹത്തിൽ ശക്തിപ്പെട്ടതിനൊപ്പം ബിജെപി ഈ വിഷയത്തിൽ സജീവമായി രംഗത്തിറങ്ങിയതും കോൺഗ്രസും സിപിഎമ്മും അടക്കമുള്ള മുഖ്യ കക്ഷികളെ സമ്മർദത്തിലാഴ്ത്തി.

ഇന്നലെ സുരേഷ്ഗോപി എംപി തന്നെ നേരിട്ടു പാലായിൽ എത്തി ബിഷപ്പിനെ കണ്ടതു വലിയ വാർത്താ പ്രാധാന്യം നേടിയതിനു പിന്നാലെ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനും പാലായിൽ എത്തി ബിഷപ്പിനെ സന്ദർശിക്കുകയും ചെയ്തു.

ആദ്യദിനം പ്രസംഗത്തിനെതിരേ വിമർശനം ഉയർത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അടക്കമുള്ള അടുത്ത ദിവസങ്ങളിൽ പ്രസ്താവന മയപ്പെടുത്തി. ഇന്നലെ കോട്ടയത്ത് എത്തിയ ഇരു നേതാക്കളും ബിഷപ് ഉയർത്തിയ വി‍ഷയത്തിൽ സർക്കാർ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു. ഇരുനേതാക്കളും ചങ്ങനാശേരി ആർച്ച്ബിഷപ്പിനെയും സന്ദർശിച്ചു.

വിഷയത്തിൽ ആദ്യം മുതൽ കരുതലോടെ പ്രതികരിച്ചും അകലം പാലിച്ചുംനിന്ന സിപിഎം നേതൃത്വവും സാഹചര്യങ്ങൾ മാറിമറിയുകയാണെന്നു കണ്ടതോടെ ഇന്നു പാലായിൽ എത്തുകയായിരുന്നു. മന്ത്രി വി.എൻ.വാസവൻ തന്നെ നേരിട്ടു പാലായിൽ എത്തി ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ കണ്ടു ചർച്ച നടത്തി.

വിവിധ വിഷയങ്ങളിൽ നല്ല അവഗാഹം ഉള്ള ആളാണ് മാർ കല്ലറങ്ങാട്ടെന്നും വിവിധ മതഗ്രന്ഥങ്ങളെക്കുറിച്ചൊക്കെ അദ്ദേഹത്തിനു നല്ല ആഴത്തിലുള്ള അറിവും വായനയും ഉണ്ടെന്ന കാര്യം തനിക്കു നേരിട്ട് അറിയാമെന്നും സന്ദർശനത്തിനു ശേഷം വാസവൻ മാധ്യമങ്ങളോടു പറഞ്ഞു.

അ​ങ്ങോ​ട്ടു പോ​യി ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കാ​നി​ല്ലെ​ന്നും എ​ന്നാ​ൽ വി​ളി​ച്ചാ​ൽ സ​ഹാ​യി​ക്കു​മെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​തു മ​റ​ന്നു​കൊ​ണ്ടാ​ണ് കഴിഞ്ഞ ദിവസം സു​രേ​ഷ് ഗോ​പി നേ​രി​ട്ടുത​ന്നെ ബി​ഷ​പ്പി​നെ കാ​ണാ​നാ​യി എ​ത്തി​യ​ത്.

ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്‍റെ താ​ത്പ​ര്യ​പ്ര​കാ​ര​മാ​ണ് സു​രേ​ഷ് ഗോ​പി നി​ല​പാ​ട് മാ​റ്റി ബി​ഷ​പ്പി​നെ കാ​ണാ​നെ​ത്തി​യ​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. താ​ൻ എം​പി എ​ന്ന നി​ല​യി​ൽ മാ​ത്ര​മാ​ണ് ബി​ഷ​പ്പി​നെ കാ​ണാ​നെ​ത്തി​യ​തെ​ന്നും സൗ​ഹൃ​ദം പ​ങ്കി​ടു​ക​യാ​യി​രു​ന്നു ല​ക്ഷ്യ​മെ​ന്നും സ​ന്ദ​ർ​ശ​ത്തി​നു ശേ​ഷം ഇ​റ​ങ്ങി​വ​ന്ന സു​രേ​ഷ് ഗോ​പി പ്ര​തി​ക​രി​ച്ചു.

ബി​ഷ​പ് ഏ​തെ​ങ്കി​ലും മ​ത​ത്തി​നു ദോ​ഷ​മാ​യ രീ​തി​യി​ൽ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഒ​രു സാ​മൂ​ഹ്യ​പ്ര​ശ്നം ത​ന്‍റെ ജ​ന​ത്തോ​ടു പ​റ​യു​ക മാ​ത്ര​മാ​ണ് അ​ദ്ദേ​ഹം ചെ​യ്തെ​ന്നും എം​പി കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​ഴി​ഞ്ഞ ദി​വ​സം മ​റ്റു നി​ര​വ​ധി നേ​താ​ക്ക​ളും ബി​ഷ​പ്സ് ഹൗ​സി​ലെ​ത്തി​യി​രു​ന്നു. നാ​ർ​ക്കോ​ട്ടി​ക് ജി​ഹാ​ദി​നെ​ക്കു​റി​ച്ചു​ള്ള മു​ന്ന​റി​യി​പ്പ് ബി​ഷ​പ് ന​ൽ​കി​യ​തി​നു പി​ന്നാ​ലെ അ​ദ്ദേ​ഹ​ത്തെ ഒ​റ്റ​പ്പെ​ടു​ത്തി ആ​ക്ര​മി​ക്കാ​ൻ ചി​ല കേ​ന്ദ്ര​ങ്ങ​ൾ ശ്ര​മം തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി നി​ര​വ​ധി പേ​ർ എ​ത്തി​ത്തു​ട​ങ്ങി​യ​ത്.

പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ, മാണി സി. കാപ്പൻ എംഎൽഎ, പി.​സി.​ജോ​ർ​ജ്, മോ​ൻ​സ് ജോ​ഫ​സ് എം​എ​ൽ​എ, ഫ്രാ​ൻ​സി​സ് ജോ​ർ​ജ്, ജോ​സ​ഫ് വാ‍​ഴ​യ്ക്ക​ൻ, ബി​ജെ​പി നേ​താ​ക്ക​ളാ​യ പി.​കെ. കൃ​ഷ്ണ​ദാ​സ്, എ.​എ​ൻ.​രാ​ധാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ എ​ത്തി​യി​രു​ന്നു.

നി​ർ​മ​ല ജി​മ്മി, ആ​ന്‍റോ പ​ടി​ഞ്ഞാ​റേ​ക്ക​ര അ​ട​ക്ക​മു​ള്ള വി​വി​ധ പാ​ർ​ട്ടി​ക​ളി​ലെ നി​ര​വ​ധി പ്രാ​ദേ​ശി​ക നേ​താ​ക്ക​ളും വ​ന്നു. ഗോ​വ ഗ​വ​ർ​ണ​ർ പി.​എ​സ്.​ശ്രീ​ധ​ര​ൻ പി​ള്ള മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടിനെ ഫോ​ണി​ൽ വി​ളി​ക്കു​ക​യും പി​ന്തു​ണ അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.