കെ.​ശി​വ​ദാ​സ​ൻ​നാ​യ​രു​ടെ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ചു
കെ.​ശി​വ​ദാ​സ​ൻ​നാ​യ​രു​ടെ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ചു
Friday, September 17, 2021 12:23 PM IST
തി​രു​വ​ന​ന്ത​പു​രം: അ​ച്ച​ട​ക്ക ലം​ഘ​ന​ത്തി​ന്‍റെ പേ​രി​ൽ കെ.​ശി​വ​ദാ​സ​ൻ​നാ​യ​രെ സ​സ്പെ​ൻ​ഡ് ചെ​യ്ത ന​ട​പ​ടി കെ​പി​സി​സി പി​ൻ​വ​ലി​ച്ചു. ശി​വ​ദാ​സ​ൻ​നാ​യ​രു​ടെ വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മാ​ണെ​ന്നും ഖേ​ദ​പ്ര​ക​ട​ന​വും ക​ണ​ക്കി​ലെ​ടു​ത്താ​ണ് കെ​പി​സി​സി​യു​ടെ ന​ട​പ​ടി. പാ​ർ​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്താ​ൻ ശി​വ​ദാ​സ​ൻ​നാ​യ​ർ​ക്ക് ക​ഴി​യു​മെ​ന്നും കെ​പി​സി​സി വി​ല​യി​രു​ത്തി.

വാ​ർ​ത്താ ചാ​ന​ലി​ലെ ച​ർ​ച്ച​യ്ക്കി​ടെ ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രു​ടെ നി​യ​മ​ന​ത്തി​നെ​തി​രേ പ​ര​സ്യ പ്ര​തി​ക​ര​ണം ന​ട​ത്തി​യ​തി​നാ​ണ് ശി​വ​ദാ​സ​ൻ​നാ​യ​രെ പാ​ർ​ട്ടി​യി​ൽ നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. കാ​ര​ണം​കാ​ണി​ക്ക​ൽ നോ​ട്ടീ​സും നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്നു. പി​ന്നാ​ലെ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് ശി​വ​ദാ​സ​ൻ​നാ​യ​ർ പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന് വി​ശ​ദീ​ക​ര​ണം ന​ൽ​കു​ക​യാ​യി​രു​ന്നു.

സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ച ന​ട​പ​ടി​യി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും പാ​ർ​ട്ടി​ക്കാ​യി കൂ​ടു​ത​ൽ ക​രു​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും ശി​വ​ദാ​സ​ൻ​നാ​യ​ർ പ​റ​ഞ്ഞു. നേ​തൃ​ത്വം ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി​യും ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.