ഗോ​ദ​യി​ൽ സ്വ​ർ​ണം വ​ഴു​തി; ര​വി​കു​മാ​ർ ദാ​ഹി​യ​ക്കു വെ​ള്ളി
ഗോ​ദ​യി​ൽ സ്വ​ർ​ണം വ​ഴു​തി; ര​വി​കു​മാ​ർ ദാ​ഹി​യ​ക്കു വെ​ള്ളി
Thursday, August 5, 2021 5:05 PM IST
ടോ​ക്കി​യോ: ഇ​ന്ത്യ കാ​ത്തി​രു​ന്ന സ്വ​ർ​ണം ഗോ​ദ​യി​ൽ​നി​ന്നും വ​ഴു​തി വീ​ണു. പു​രു​ഷ വി​ഭാ​ഗം 57 കി​ലോ​ഗ്രാം ഗു​സ്തി​യി​ൽ ഇ​ന്ത്യ​യു​ടെ ര​വി​കു​മാ​ർ ദാ​ഹി​യ​ക്കു വെ​ള്ളി. ഫൈ​ന​ലി​ൽ റ​ഷ്യ​യു​ടെ സാ​വു​ർ യു​ഗ്യേ​വി​നോ​ട് ര​വി പ​രാ​ജ​യ​പ്പെ​ട്ടു. സ്കോ​ർ: 7-4.

സെ​മി​യി​ല്‍ ക​സാ​ഖി​സ്ഥാ​ന്‍റെ സ​ന​യേ​വി​നെ മ​ല​ര്‍​ത്തി​യ​ടി​ച്ചാ​ണ് ര​വി കു​മാ​ര്‍ ഫൈ​ന​ലി​ലെ​ത്തി​യ​ത്. 2012ല്‍ ​സു​ശീ​ല്‍ കു​മാ​ര്‍ ഫൈ​ന​ലി​ലെ​ത്തി​യ ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഒ​രു ഇ​ന്ത്യ​ക്കാ​ര​ന്‍ ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ചി​രു​ന്ന​ത്.

ടോ​ക്കി​യോ ഒ​ളി​മ്പി​ക്സി​ൽ ഇ​ന്ത്യ​യു​ടെ അ​ഞ്ചാം മെ​ഡ​ലാ​ണി​ത്. ര​ണ്ട് വെ​ള്ളി​യും മൂ​ന്ന് വെ​ങ്ക​ല​വു​മാ​ണ് ഇ​ന്ത്യ ഇ​തു​വ​രെ സ്വ​ന്ത​മാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.