പൊ​രു​തി വീ​ണു..! വ​നി​താ ഹോ​ക്കി സെ​മി​യി​ൽ ഇ​ന്ത്യ​ക്ക് തോ​ൽ​വി, ഇ​നി വെ​ങ്ക​ല​പ്പോ​രാ​ട്ടം
പൊ​രു​തി വീ​ണു..! വ​നി​താ ഹോ​ക്കി സെ​മി​യി​ൽ ഇ​ന്ത്യ​ക്ക് തോ​ൽ​വി, ഇ​നി വെ​ങ്ക​ല​പ്പോ​രാ​ട്ടം
Wednesday, August 4, 2021 5:27 PM IST
ടോ​ക്കി​യോ: ഒ​ളി​മ്പി​ക്സ് വ​നി​താ ഹോ​ക്കി സെ​മി ഫൈ​ന​ലി​ൽ അ​ർ​ജ​ന്‍റീ​ന​യോ​ട് ഇ​ന്ത്യ പൊ​രു​തി വീ​ണു. ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി സെ​മി​ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച ഇ​ന്ത്യ​ൻ വ​നി​ത​ക​ളെ 2-1നാ​ണ് അ​ർ​ജ​ന്‍റീ​ന കീ​ഴ​ട​ക്കി​യ​ത്.

മ​ത്സ​ര​ത്തി​ലെ ര​ണ്ടാം മി​നി​റ്റി​ൽ ഇ​ന്ത്യ​യാ​ണ് മു​ന്നി​ലെ​ത്തി​യി​രു​ന്ന​ത്. ഗു​ർ​ജി​ത് കൗ​റാ​ണ് ഗോ​ൾ നേ​ടി​യ​ത്. എ​ന്നാ​ൽ 18, 36 മി​നി​റ്റു​ക​ളി​ൽ അ​ർ​ജ​ന്‍റീ​ന ഇ​ന്ത്യ​ൻ പോ​സ്റ്റി​ലേ​ക്ക് ഗോ​ളു​ക​ൾ മ​ട​ക്കി. മ​രി​യ നോ​യ​ൽ ബാ​രി​യോ​ന്യൂ​വോ​യാ​ണ് അ​വ​ർ​ക്കാ​യി ഇ​ര​ട്ട ഗോ​ൾ നേ​ടി​യ​ത്.

അ​തേ​സ​മ​യം, സ്വ​ർ​ണ, വെ​ള്ളി പ്ര​തീ​ക്ഷ​ക​ൾ അ​സ്ത​മി​ച്ചെ​ങ്കി​ലും വ​നി​താ ഹോ​ക്കി ഒ​ളി​മ്പി​ക്സി​ലെ ക​ന്നി മെ​ഡ​ലെ​ന്ന സ്വ​പ്ന​വു​മാ​യി ഇ​ന്ത്യ വെ​ങ്ക​ല മെ​ഡ​ൽ പോ​രാ​ട്ട​ത്തി​ന് ഇ​റ​ങ്ങും. വെ​ള്ളി​യാ​ഴ്ച ബ്രി​ട്ട​നാ​ണ് ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി. അ​ർ​ജ​ന്‍റീ​ന ഫൈ​ന​ലി​ൽ നെ​ത​ർ​ല​ൻ​ഡ്സി​നെ നേ​രി​ടും
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.