പെ​ഗാ​സ​സി​ൽ രാ​ജ്യ​സ​ഭ​യി​ലും ബ​ഹ​ളം; ആ​റ് തൃ​ണ​മൂ​ൽ എം​പി​മാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ
പെ​ഗാ​സ​സി​ൽ രാ​ജ്യ​സ​ഭ​യി​ലും ബ​ഹ​ളം; ആ​റ് തൃ​ണ​മൂ​ൽ എം​പി​മാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ
Wednesday, August 4, 2021 2:03 PM IST
ന്യൂ​ഡ​ല്‍​ഹി: പെ​ഗാ​സ​സ് വി​ഷ​യ​ത്തി​ൽ‌ രാ​ജ്യ​സ​ഭ​യി​ൽ പ്ര​തി​ഷേ​ധം. ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ച ആ​റ് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം​പി​മാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു. ഒ​രു ദി​വ​സ​ത്തേ​ക്കാ​ണ് പു​റ​ത്താ​ക്കി​യ​ത്.

ഡോ​ല സെ​ൻ, നാ​ദി​മു​ൾ ഹ​ക്ക്, അ​ബി​ർ ര​ഞ്ജ​ൻ ബി​ശ്വാ​സ്, ഷ​ന്ത ഛേത്രി, ​അ​ർ​പി​ത ഘോ​ഷ്, മൗ​സം നൂ​ർ എ​ന്നി​വ​രെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. പ്ല​ക്കാ​ർ​ഡു​മാ​യി ന​ടു​ത്ത​ള​ത്തി​ലെ​ത്തി​യ എം​പി​മാ​രോ​ട് തി​രി​കെ സീ​റ്റി​ലേ​ക്കു​പോ​കാ​ൻ രാ​ജ്യ​സ​ഭാ ചെ​യ​ർ​മാ​ൻ വെ​ങ്ക​യ്യ നാ​യി​ഡു ആ​ദ്യം ആ​വ​ശ്യ​പ്പെ​ട്ടു. കൂ​ട്ടാ​ക്കാ​തി​രു​ന്ന തൃ​ണ​മൂ​ൽ നേ​താ​ക്ക​ൾ​ക്കെ​തി​രെ 255 ാം വ​കു​പ്പ് പ്ര​യോ​ഗി​ക്കു​മെ​ന്ന് വെ​ങ്ക​യ്യ നാ​യി​ഡു ഭീ​ഷ​ണി​മു​ഴ​ക്കി.

സ​ഭ തു​ട​ങ്ങി​യ​പ്പോ​ൾ ത​ന്നെ പെ​ഗാ​സ​സ് വി​ഷ​യം ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടു. ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ‌ പ്ര​തി​ഷേ​ധി​ക്കു​ക​യും ചെ​യ്തു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ആ​റു പേ​രെ രാ​ജ്യ​സ​ഭാ ചെ​യ​ർ​മാ​ൻ പു​റ​ത്താ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.