കൂ​ട്ട​പ്പ​രി​ശോ​ധ​ന: ചൈ​ന​യി​ൽ കോ​വി​ഡ് കേ​സു​ക​ളി​ൽ വ​ർ​ധ​ന
കൂ​ട്ട​പ്പ​രി​ശോ​ധ​ന: ചൈ​ന​യി​ൽ കോ​വി​ഡ് കേ​സു​ക​ളി​ൽ വ​ർ​ധ​ന
Wednesday, August 4, 2021 10:30 AM IST
ബെ​യ്ജിം​ഗ്: ചൈ​ന​യി​ൽ കൂ​ട്ട​പ്പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​തോ​ടെ കോ​വി​ഡ് കേ​സു​ക​ളി​ൽ വ​ർ​ധ​ന. മാ​സ​ങ്ങ​ൾ‌​ക്കു ശേ​ഷം ഏ​റ്റ​വും കൂ​ടി​യ പ്ര​തി​ദി​ന കേ​സു​ക​ളാ​ണ് ബു​ധ​നാ​ഴ്ച റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 71 പ്രാ​ദേ​ശി​ക കേ​സു​ക​ളാ​ണ് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഡെ​ൽ​റ്റ വ​ക​ഭേ​ദം ക​ണ്ട​തോ​ടെ​യാ​ണ് ചൈ​ന കൂ​ട്ട കോ​വി​ഡ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ​നി​ന്നും പു​റ​ത്തു​ക​ട​ന്ന​താ​യും സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​ന്ന​താ​യും ചൈ​ന അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു.

ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി പ്രാ​ദേ​ശി​ക കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാ​തി​രു​ന്ന വു​ഹാ​നി​ൽ തി​ങ്ക​ളാ​ഴ്ച ഏ​ഴു​പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ന​ഗ​ര​ത്തി​ലെ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷം വീ​ണ്ടും കോ​വി​ഡ് പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ല ന​ഗ​ര​ങ്ങ​ളി​ലും ചൈ​ന ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചു.

ബെ​യ്ജിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന​പ്പെ​ട്ട ന​ഗ​ര​ങ്ങ​ൾ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​നു പേ​രെ പ​രി​ശോ​ധി​ച്ചു‌. റ​സി​ഡ​ൻ​ഷ്യ​ൽ മേ​ഖ​ല​ക​ളെ അ​ട​ച്ചി​ട്ടും അ​ടു​ത്ത സ​മ്പ​ർ​ക്ക​മു​ള്ള​വ​രെ ക്വാ​റ​ന്‍റീ​നി​ൽ ഇ​രു​ത്തി​യും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.