ഒ​ളി​മ്പി​ക്സ് ഫു​ട്ബോ​ൾ ഫൈ​നലി​ൽ‌ ബ്ര​സീ​ൽ സ്പെ​യി​ൻ പോ​രാ​ട്ടം
ഒ​ളി​മ്പി​ക്സ് ഫു​ട്ബോ​ൾ ഫൈ​നലി​ൽ‌ ബ്ര​സീ​ൽ സ്പെ​യി​ൻ പോ​രാ​ട്ടം
Tuesday, August 3, 2021 11:04 PM IST
ടോ​ക്കി​യോ: ഒ​ളി​മ്പി​ക്സ് പു​രു​ഷ ഫു​ട്ബോ​ൾ ഫൈ​നി​ൽ‌ ബ്ര​സീ​ൽ സ്പെ​യി​ൻ പോ​രാ​ട്ടം. പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ മെ​ക്സി​ക്കോ​യെ മ​റി​ക​ട​ന്ന് ബ്ര​സീ​ലും ജ​പ്പാ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി സ്പെ​യി​നും ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു.

സെമിയിൽ നി​ശ്ച​ത​സ​മ​യ​ത്തും അ​ധി​ക സ​മ​യ​ത്തും മ​ത്സ​ര ഗോ​ൾ​ര​ഹി​ത​മാ​യ​തോ​ടെ​യാ​ണ് ഷൂ​ട്ടൗ​ട്ടി​ലേ​ക്കു നീ​ങ്ങി​യ​ത്. ഷൂട്ടൗട്ടിൽ ബ്രസീൽ 4-1ന് മെ​ക്സി​ക്കോ​യെ ബ്രസീൽ വീഴ്ത്തി. ബ്ര​സീ​ലി​നാ​യി കി​ക്കെ​ടു​ത്ത നാ​ലു​പേ​രും ലക്ഷ്യം കണ്ടപ്പോൾ മെ​ക്സി​ക്കോ​യ്ക്കു മൂ​ന്നാം കി​ക്ക് മാ​ത്ര​മേ വ​ല​യി​ലാ​ക്കാ​നാ​യുള്ളു.

സ്പെ​യി​ൻ ആ​തി​ഥേ​യ​രാ​യ ജ​പ്പാ​നെ 1-0ന് ​തോ​ൽ​പ്പി​ച്ചാ​ണ് ഫൈ​ന​ലെ​ത്തി​യ​ത്. ഷൂ​ട്ടൗ​ട്ടെ​ന്ന് ഉ​റ​ച്ചി​രി​ക്കേ അ​ധി​ക സ​മ​യ​ത്ത് മാ​ർ​കോ അ​സെ​ൻ​സി​യോ (115-ാം മി​നി​റ്റ്) നേ​ടി​യ ഗോ​ളി​ലാ​ണ് സ്പെ​യി​നി​ന്‍റെ ജ​യം.

മി​ക​ച്ച ടീ​മാ​യ സ്പെ​യി​നി​നെ​തി​രേ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​മാ​ണ് ജാ​പ്പ​നീ​സ് ടീം ​പു​റ​ത്തെ​ടു​ത്ത​ത്. 1992ലെ ​ബാ​ഴ്സ​ലോ​ണ ഒ​ളി​ന്പി​ക്സി​ൽ സ്വ​ർ​ണം നേ​ടി​യ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് സ്പെ​യി​ൻ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.