ആ​കാ​ശം തു​റ​ന്നു; യാ​ത്രാ വി​ല​ക്ക് അ​ഴി​ച്ച് യു​എ​ഇ
ആ​കാ​ശം തു​റ​ന്നു; യാ​ത്രാ വി​ല​ക്ക് അ​ഴി​ച്ച് യു​എ​ഇ
Tuesday, August 3, 2021 5:25 PM IST
ദു​ബാ​യ്: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ യാ​ത്രാ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന ഇ​ന്ത്യ ഉ​ള്‍​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​ർ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച് യു​എ​ഇ. താ​മ​സ​വീ​സ കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​ത്ത​വ​ർ​ക്കാ​ണ് ഇ​ള​വ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

യു​എ​ഇ റ​സി​ഡ​ന്‍റ് വീ​സ​യു​ള്ള​വ​ർ​ക്ക് ഇ​വി​ടേ​ക്ക് പ​റ​ക്കാം. യു​എ​ഇ അം​ഗീ​ക​രി​ച്ച വാ​ക്സി​ൻ ര​ണ്ട് ഡോ​സ് സ്വീ​ക​രി​ച്ചി​രി​ക്ക​ണം. വാ​ക്സി​ൻ ര​ണ്ടാ​മ​ത്തെ ഡോ​സ് സ്വീ​ക​രി​ച്ച് 14 ദി​വ​സ​ത്തി​നു ശേ​ഷം മാ​ത്ര​മേ യാ​ത്രാ അ​നു​മ​തി ല​ഭി​ക്കൂ. വാ​ക്സി​ൻ സ്വീ​ക​രി​ച്ച​തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റും ക​രു​ത​ണം.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ ശേ​ഷം യാ​ത്ര​യ്ക്ക് നാ​ല് മ​ണി​ക്കൂ​ർ മു​ൻ​പ് കോ​വി​ഡ് പ​രി​ശോ​ധ​ന​യും ന​ട​ത്ത​ണം. വ്യാ​ഴാ​ഴ്ച മു​ത​ൽ ഇ​ള​വ് പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ഇ​തു സം​ബ​ന്ധി​ച്ച് ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സ​മി​തി​യാ​ണു വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച​ത്. അ​തേ​സ​മ​യം വി​സി​റ്റിം​ഗ് വീ​സ​ക്കാ​ര്‍​ക്ക് യു​എ​ഇ​യി​ല്‍ പ്ര​വേ​ശി​ക്കാ​നാ​വി​ല്ല. ഇ​ന്ത്യ, ശ്രീ​ല​ങ്ക, പാ​ക്കി​സ്ഥാ​ൻ, ഉ​ഗാ​ണ്ട, നേ​പ്പാ​ൾ, നൈ​ജീ​രി​യ എ​ന്നീ രാ​ജ്യ​ങ്ങ​ൾ​ക്കാ​ണ് ഇ​ള​വ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

യു​എ​ഇ​യി​ൽ ജോ​ലി ചെ​യ്യു​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, ഡോ​ക്ട​ർ​മാ​ർ, ന​ഴ്സു​മാ​ർ എ​ന്നി​വ​ർ​ക്ക് വാ​ക്സി​ൻ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ലും മ​ട​ങ്ങി​ച്ചെ​ല്ലാം. യു​എ​ഇ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കും പ​ഠി​ക്കു​ന്ന​വ​ർ​ക്കും റ​സി​ഡ​ന്‍റ് വീ​സ​യു​ള്ള​വ​രി​ൽ മാ​നു​ഷി​ക പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന​വ​ർ​ക്കും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും വാ​ക്സി​ൻ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ലും മ​ട​ങ്ങി​യെ​ത്താം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.