ലാലൻ സിംഗ് ജനതാദൾ (യു) അധ്യക്ഷൻ
ലാലൻ സിംഗ് ജനതാദൾ (യു) അധ്യക്ഷൻ
Sunday, August 1, 2021 7:25 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ജ​​​​ന​​​​താ​​​​ദ​​​​ൾ (യു) ​​​​അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യി പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് അം​​​​ഗം രാ​​​​ജീ​​​​വ് ര​​​​ഞ്ജ​​​​ൻ എ​​​​ന്ന ലാ​​​​ല​​​​ൻ സിം​​​​ഗി​​​​നെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു. കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ആ​​​​ർ.​​​​സി.​​​​പി. സിം​​​​ഗ് അ​​​ധ്യ​​​ക്ഷ​​​പ​​​ദ​​​വി ഒ​​​ഴി​​​യാ​​​ൻ സ​​​ന്ന​​​ദ്ധ​​​നാ​​​യ​​​തോ​​​ടെ​​​യാ​​​ണു ദേ​​​​ശീ​​​​യ എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് യോ​​​​ഗം പു​​​തി​​​യ അ​​​ധ്യ​​​ക്ഷ​​​നെ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

ബി​​​​ഹാ​​​​റി​​​​ലെ മു​​​​ൻ​​​​ഗ​​​​ർ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ നി​​​​ന്നു ലോ​​​​ക്സ​​​​ഭ​​​​യി​​​​ലെ​​​​ത്തി​​​​യ ലാ​​​​ല​​​​ൻ സിം​​​​ഗ് മു​​​​ഖ്യ​​​​മ​​​​ന്ത്രി നി​​​​തീ​​​​ഷ് കു​​​​മാ​​​​റി​​​​ന്‍റെ മ​​​​ന​​​​സാ​​​​ക്ഷി​​​​ സൂ​​​​ക്ഷി​​​​പ്പു​​​കാ​​​ര​​​നാ​​​യാ​​​ണ് അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.