ക​രു​വ​ന്നൂ​ർ ത​ട്ടി​പ്പി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് വി.​ഡി. സ​തീ​ശ​ൻ
ക​രു​വ​ന്നൂ​ർ ത​ട്ടി​പ്പി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് വി.​ഡി. സ​തീ​ശ​ൻ
Saturday, July 31, 2021 11:11 AM IST
തി​രു​വ​ന​ന്ത​പു​രം: ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. നി​ക്ഷേ​പം സു​ര​ക്ഷി​ത​മാ​ക്കാ​ൻ അ​ടി​യ​ന്ത​ര നി​യ​മ നി​ർ​മാ​ണം വേ​ണം. സ​ഹ​ക​ര​ണ ബാ​ങ്ക് ന​ട​ത്തി​പ്പി​ൽ സു​താ​ര്യ​ത വേ​ണ​മെ​ന്നും സ​തീ​ശ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി​ക​ളെ സി​പി​എം ഭ​യ​ക്കു​ക​യാ​ണ്. കേ​സി​ലെ പ്ര​തി​ക​ൾ അ​റ​സ്റ്റി​ലാ​യാ​ൽ സി​പി​എം നേ​താ​ക്ക​ൾ കു​ടു​ങ്ങും. കേ​സി​ൽ വ​ലി​യ ആ​ശ​യ​ക്കു​ഴ​പ്പം നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ സ​ർ​ക്കാ​രി​ന് പാ​ളി​ച്ച​ക​ളു​ണ്ടാ​യി​ട്ടു​ണ്ട്. താ​ൻ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ ത​ന്നെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം നി​യ​മ​സ​ഭ​യി​ൽ കെ.​കെ. ശൈ​ല​ജ​യും ആ​വ​ർ​ത്തി​ച്ച​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ക്കു​ക​യാ​ണ് ശൈ​ല​ജ ചെ​യ്ത​തെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

സം​സ്ഥാ​ന സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ച ഉ​ത്തേ​ജ​ക പാ​ക്കേ​ജ് കൊ​ണ്ട് കാ​ര്യ​മി​ല്ല. ക​രാ​റു​കാ​ർ​ക്ക് കൊ​ടു​ക്കാ​നു​ള്ള പ​ണം ന​ൽ​കു​ന്ന​ത് എ​ങ്ങ​നെ ഉ​ത്തേ​ജ​ക പാ​ക്കേ​ജാ​വും. സ​ർ​ക്കാ​രി​ന്‍റെ ബാ​ധ്യ​ത​ക​ൾ തീ​ർ​ക്കു​ക മാ​ത്ര​മാ​ണ് ഉ​ത്തേ​ജ​ക പാ​ക്കേ​ജി​ലൂ​ടെ ചെ​യ്തി​ട്ടു​ള്ള​തെ​ന്നും സ​തീ​ശ​ൻ കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.