ഒ​റ്റ ദി​വ​സം കൊ​ണ്ട് 5.05 ല​ക്ഷം പേ​ര്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കി കേ​ര​ളം
ഒ​റ്റ ദി​വ​സം കൊ​ണ്ട് 5.05 ല​ക്ഷം പേ​ര്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കി കേ​ര​ളം
Friday, July 30, 2021 10:37 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 5,04,755 പേ​ര്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. 3,41,753 പേ​ര്‍​ക്ക് ഒ​ന്നാം ഡോ​സും 1,63,002 പേ​ര്‍​ക്ക് ര​ണ്ടാം ഡോ​സും ന​ല്‍​കി. ഏ​റ്റ​വും അ​ധി​കം പേ​ര്‍​ക്ക് പ്ര​തി​ദി​നം വാ​ക്‌​സി​ന്‍ ന​ല്‍​കി​യ ദി​വ​സ​മാ​യി ഇ​ന്ന് മാ​റി. ഈ ​മാ​സം 24ന് 4.91 ​ല​ക്ഷം പേ​ര്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കി​യി​രു​ന്നു. സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ല്‍ വാ​ക്‌​സി​ന്‍ ല​ഭ്യ​മാ​യാ​ല്‍ ഇ​തു​പോ​ലെ ഉ​യ​ര്‍​ന്ന തോ​തി​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍ ന​ല്‍​കാ​നാ​കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​ന​ത്തി​ന് 2.45 ല​ക്ഷം ഡോ​സ് വാ​ക്‌​സി​ന്‍ കൂ​ടി ല​ഭ്യ​മാ​യി. എ​റ​ണാ​കു​ള​ത്ത് ര​ണ്ട് ല​ക്ഷം ഡോ​സ് കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​നും തി​രു​വ​ന​ന്ത​പു​ര​ത്ത് 45,000 ഡോ​സ് കോ​വാ​ക്‌​സി​നു​മാ​ണ് ല​ഭ്യ​മാ​യ​ത്. സു​ഗ​മ​മാ​യ വാ​ക്‌​സി​നേ​ഷ​ന് എ​ത്ര​യും വേ​ഗം കൂ​ടു​ത​ല്‍ വാ​ക്‌​സി​ന്‍ ഒ​രു​മി​ച്ച് കേ​ന്ദ്രം ല​ഭ്യ​മാ​ക്കേ​ണ്ട​താ​ണ്.

ഇ​ന്ന് 1,753 വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളാ​ണ് പ്ര​വ​ര്‍​ത്തി​ച്ച​ത്. സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ 1,498 കേ​ന്ദ്ര​ങ്ങ​ളും സ്വ​കാ​ര്യ​ത​ല​ത്തി​ല്‍ 255 കേ​ന്ദ്ര​ങ്ങ​ളു​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. 99,802 പേ​ര്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കി​യ തി​രു​വ​ന​ന്ത​പു​ര​മാ​ണ് മു​മ്പി​ല്‍. തൃ​ശൂ​രി​ൽ 52,123 പേ​ര്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കി. എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ള്‍ 40,000ല​ധി​കം പേ​ര്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കി.

സം​സ്ഥാ​ന​ത്ത് 1,38,07,878 പേ​ര്‍​ക്ക് ഒ​ന്നാം ഡോ​സും 59,68,549 പേ​ര്‍​ക്ക് ര​ണ്ടാം ഡോ​സും ഉ​ള്‍​പ്പെ​ടെ ആ​കെ 1,97,76,427 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ വാ​ക്‌​സി​ന്‍ ന​ല്‍​കി​യ​ത്. കേ​ര​ള​ത്തി​ലെ 2021-ലെ ​എ​സ്റ്റി​മേ​റ്റ് ജ​ന​സം​ഖ്യ​യ​നു​സ​രി​ച്ച് 39.3 ശ​ത​മാ​നം പേ​ര്‍​ക്ക് ഒ​ന്നാം ഡോ​സും 17 ശ​ത​മാ​നം പേ​ര്‍​ക്ക് ര​ണ്ടാം ഡോ​സ് വാ​ക്‌​സി​ന്‍ ന​ല്‍​കി. ഇ​ത് ദേ​ശീ​യ ശ​രാ​ശ​രി​യേ​ക്കാ​ളും വ​ള​രെ കൂ​ടു​ത​ലാ​ണ്. മാ​ത്ര​മ​ല്ല ര​ണ്ടാം ഡോ​സ് ല​ഭി​ച്ച​വ​രു​ടെ ശ​ത​മാ​നം ദേ​ശീ​യ ശ​രാ​ശ​രി​യു​ടെ ഇ​ര​ട്ടി​യി​ല​ധി​ക​മാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.