നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി കേ​സ്; സു​പ്രീം കോ​ട​തി വി​ധി ബു​ധ​നാ​ഴ്ച
നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി കേ​സ്; സു​പ്രീം കോ​ട​തി വി​ധി ബു​ധ​നാ​ഴ്ച
Wednesday, July 28, 2021 11:31 AM IST
ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി കേ​സി​ൽ സു​പ്രീം കോ​ട​തി ബു​ധ​നാ​ഴ്ച വി​ധി പ​റ​യും. ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് വി​ധി പ​റ​യു​ക. കൈ​യാ​ങ്ക​ളി കേ​സ് അ​വ​സാ​നി​പ്പി​ക്കാ​ൻ അ​നു​മ​തി തേ​ടി സ​ർ​ക്കാ​ർ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് വി​ധി.

എം​എ​ൽ​എ​മാ​ർ​ക്ക് നി​യ​മ​സ​ഭ​ക്കു​ള്ളി​ൽ പ്ര​തി​ഷേ​ധി​ക്കാ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ സം​ര​ക്ഷ​ണ​മു​ണ്ടെ​ന്ന വാ​ദ​ത്തി​ൽ ഉ​റ​ച്ച് നി​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​സെ​ടു​ക്ക​ണ​മെ​ങ്കി​ൽ സ്പീ​ക്ക​റു​ടെ അ​നു​മ​തി അ​നി​വാ​ര്യ​മാ​ണെ​ന്നും സ​ഭ​യു​ടെ സ​വി​ശേ​ഷാ​ധി​കാ​രം നി​ല​നി​ർ​ത്താ​ൻ കേ​സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും വാ​ദി​ച്ചി​രു​ന്നു.

എ​ന്നാ​ൽ വാ​ദ​ത്തി​നി​ടെ സം​സ്ഥാ​ന സ​ർ​ക്കാ​രി​നും പ്ര​തി​സ്ഥാ​ന​ത്തു​ള്ള എം​എ​ൽ​എ​മാ​ർ​ക്കും സു​പ്രീം​കോ​ട​തി​യു​ടെ രൂ​ക്ഷ വി​മ​ർ​ശ​നം ഏ​ൽ​ക്കേ​ണ്ടി​വ​ന്നി​രു​ന്നു. ഒ​രു എം​എ​ൽ​എ നി​യ​മ​സ​ഭ​യ്ക്കു​ള്ളി​ൽ തോ​ക്ക് ഉ​പ​യോ​ഗി​ച്ചാ​ൽ ന​ട​പ​ടി എ​ടു​ക്കേ​ണ്ട​ത് നി​യ​മ​സ​ഭ​യാ​ണോ? തോ​ക്കെ​ടു​ക്കു​ന്ന എം​എ​ൽ​എ​യ്ക്ക് പ​രി​ര​ക്ഷ ല​ഭി​ക്കു​മോ? എ​ന്നും കോ​ട​തി ചോ​ദി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.