ലോ​ക്സ​ഭാ അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം ആ​യി​ര​മാ​ക്കാ​ൻ മോ​ദി സ​ർ​ക്കാ​ർ നീക്കമെന്ന് കോ​ൺ​ഗ്ര​സ്
ലോ​ക്സ​ഭാ അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം ആ​യി​ര​മാ​ക്കാ​ൻ മോ​ദി സ​ർ​ക്കാ​ർ നീക്കമെന്ന് കോ​ൺ​ഗ്ര​സ്
Monday, July 26, 2021 8:17 AM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം ഉയർത്താൻ കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്കം ന​ട​ത്തു​ന്ന​താ​യി കോ​ൺ​ഗ്ര​സ്. നി​ല​വി​ല്‍ 545 അം​ഗ​ങ്ങ​ളാ​ണ് ലോ​ക്സ​ഭ​യി​ല്‍ ഉ​ള്ള​ത്. ഇ​ത് ആ​യി​രമാക്കി ഉ​യ​ര്‍​ത്താ​നാ​ണ് നീ​ക്ക​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് മ​നീ​ഷ് തി​വാ​രി ആ​രോ​പി​ച്ചു.

വി​ശാ​ല കൂ​ടി​യാ​ലോ​ച​ന ഇ​ല്ലാ​തെ ഇ​ത്ത​രം നീ​ക്കം ന​ട​ത്ത​രു​തെ​ന്നും മ​നീ​ഷ് തി​വാ​രി ആവശ്യപ്പെട്ടു. ലോ​ക്സ​ഭാ അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം ആ​യി​ര​മാ​ക്കി ഉ​യ​ര്‍​ത്തി​യ ശേ​ഷം മൂ​ന്നി​ലൊ​ന്ന് വ​നി​ത​ക​ള്‍​ക്ക് സം​വ​ര​ണം ന​ൽ​കാ​നാ​ണ് കേ​ന്ദ്ര നീ​ക്ക​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.