കാ​റി​ന്‍റെ പേ​രി​ൽ വ​ഴ​ക്കുണ്ടാ​യി​രു​ന്നു, വി​സ്മ​യ​യെ മു​ൻ​പും മ​ർ​ദി​ച്ചി​ട്ടു​ണ്ട്: കി​ര​ണി​ന്‍റെ മൊ​ഴി
കാ​റി​ന്‍റെ പേ​രി​ൽ വ​ഴ​ക്കുണ്ടാ​യി​രു​ന്നു, വി​സ്മ​യ​യെ മു​ൻ​പും മ​ർ​ദി​ച്ചി​ട്ടു​ണ്ട്: കി​ര​ണി​ന്‍റെ മൊ​ഴി
Tuesday, June 22, 2021 1:23 PM IST
കൊ​ല്ലം: ശാ​സ്താം​കോ​ട്ട​യി​ൽ ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ വി​സ്മ​യ​യു​ടെ ഭ​ർ​ത്താ​വ് കി​ര​ണി​ന്‍റെ മൊ​ഴി പു​റ​ത്ത്. വി​സ്മ​യ​യെ മു​ന്‍​പ് മ​ര്‍​ദി​ച്ചി​ട്ടു​ണ്ട്. പ​ക്ഷേ മ​രി​ക്കു​ന്ന​തി​ന്‍റെ ത​ലേ​ന്ന് മ​ർ​ദി​ച്ചി​ട്ടി​ല്ല, വി​സ്മ​യ​യു​ടെ ശ​രീ​ര​ത്തി​ല്‍ ക​ണ്ടെ​ത്തി​യ മ​ര്‍​ദ​ന​ത്തി​ന്‍റെ പാ​ട് മു​ന്‍​പു​ണ്ടാ​യ​താ​ണെ​ന്നും കി​ര​ൺ മൊ​ഴി ന​ൽ​കി.

വി​സ്മ​യ​യു​ടെ വീ​ട്ടു​കാ​ർ ന​ൽ​കി​യ കാ​റി​നെ​ച്ചൊ​ല്ലി പ്ര​ശ്‌​ന​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും, ഇ​തി​ന്‍റെ പേ​രി​ൽ പ​ല ത​വ​ണ വ​ഴ​ക്കു​ണ്ടാ​യ​താ​യും കി​ര​ൺ പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു. അ​തേ​സ​മ​യം, കി​ര​ണി​ന്‍റെ അ​റ​സ്റ്റ് പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. ഗാ​ര്‍​ഹി​ക പീ​ഡ​ന നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മാ​ണ് അ​ദ്ദേ​ഹ​ത്തി​നെ​തി​രേ കേ​സെ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.