ഒ​രു ദി​വ​സ​ത്തി​ൽ 13 ല​ക്ഷം ഡോ​സ്; റി​ക്കാ​ർ​ഡ് സൃ​ഷ്ടി​ച്ച് ആ​ന്ധ്രാ​പ്ര​ദേ​ശ്
ഒ​രു ദി​വ​സ​ത്തി​ൽ 13 ല​ക്ഷം ഡോ​സ്; റി​ക്കാ​ർ​ഡ് സൃ​ഷ്ടി​ച്ച് ആ​ന്ധ്രാ​പ്ര​ദേ​ശ്
Sunday, June 20, 2021 11:06 PM IST
ഹൈ​ദ​രാ​ബാ​ദ്: ഒ​രു ദി​വ​സ​ത്തി​ൽ 13 ല​ക്ഷം ഡോ​സ് വാ​ക്സി​ൻ ന​ൽ​കി പു​തി​യ റി​ക്കാ​ർ​ഡ് സൃ​ഷ്ടി​ച്ച് ആ​ന്ധ്രാ​പ്ര​ദേ​ശ്. രാ​ത്രി ഒ​ൻ​പ​തി​ന് അ​വ​സാ​നി​ച്ച പ്ര​ത്യേ​ക വാ​ക്സി​നേ​ഷ​ൻ ഡ്രൈ​വി​ൽ 13,45,004 വാ​ക്സി​ൻ ഡോ​സു​ക​ളാ​ണ് ന​ൽ​കി​യ​ത്.

ഇ​തോ​ടെ സം​സ്ഥാ​നം മ​റ്റൊ​രു റി​ക്കാ​ർ​ഡും സൃ​ഷ്ടി​ച്ചു. ഒ​രു കോ​ടി ആ​ദ്യ ഡോ​സ് ന​ൽ​കു​ന്ന ആ​ദ്യ സം​സ്ഥാ​ന​മെ​ന്ന റി​ക്കാ​ർ​ഡാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ന് ദേ​ശീ​യ ത​ല​ത്തി​ൽ ന​ട​ന്ന പ്ര​തി​രോ​ധ കു​ത്തി​വ​യ്പി​ന്‍റെ 50 ശ​ത​മാ​ന​വും ആ​ന്ധ്ര​യി​ലാ​യി​രു​ന്നു.

കേ​ന്ദ്രം വാ​ക്സി​ൻ ന​ൽ‌​കു​ക​യാ​ണെ​ങ്കി​ൽ ത​ങ്ങ​ളു​ടെ ആ​രോ​ഗ്യ​വി​ഭാ​ഗം ദ​ശ​ല​ക്ഷം കു​ത്തി​വ​യ്പു​ക​ൾ ന​ട​ത്താ​ൻ ത​യാ​റാ​ണെ​ന്ന് സ​ർ​ക്കാ​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.