രാ​ജ്യ​ദ്രോ​ഹ കേ​സ്: ഐ​ഷ സു​ല്‍​ത്താ​ന​യെ ചോ​ദ്യം ചെ​യ്ത് വി​ട്ട​യ​ച്ചു
രാ​ജ്യ​ദ്രോ​ഹ കേ​സ്: ഐ​ഷ സു​ല്‍​ത്താ​ന​യെ ചോ​ദ്യം ചെ​യ്ത് വി​ട്ട​യ​ച്ചു
Sunday, June 20, 2021 11:07 PM IST
കൊ​ച്ചി: രാ​ജ്യ​ദ്രോ​ഹ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ കേ​സി​ൽ ല​ക്ഷ​ദ്വീ​പ് പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ ച​ല​ച്ചി​ത്ര പ്ര​വ​ര്‍​ത്ത​ക​യാ​യ ഐ​ഷ സു​ല്‍​ത്താ​ന​യെ ചോ​ദ്യം ചെ​യ്ത് വി​ട്ട​യ​ച്ചു. ആ​വ​ശ്യ​മെ​ങ്കി​ൽ വീ​ണ്ടും വി​ളി​പ്പി​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ല​ക്ഷ​ദ്വീ​പി​ലെ ക​വ​ര​ത്തി പോ​ലീ​സ് ആ​സ്ഥാ​ന​ത്തായിരുന്നു ചോ​ദ്യം ചെ​യ്യൽ. അ​ഭി​ഭാ​ഷ​ക​നൊ​പ്പ​മാ​ണ് അ​വ​ര്‍ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യ​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ള്‍​ക്കാ​യി ശ​നി​യാ​ഴ്ച്ച​യാ​ണ് നെ​ടു​മ്പാ​ശേ​രി​യി​ല്‍ നി​ന്ന് ഐ​ഷ ദ്വീ​പി​ലെ​ത്തി​യ​ത്.

ല​ക്ഷ​ദ്വീ​പി​ലെ പു​തി​യ സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ പ​ശ്ചാത്ത​ല​ത്തി​ല്‍ സ്വ​കാ​ര്യ ചാ​ന​ല്‍ ച​ര്‍​ച്ച​യ്ക്കി​ടെ അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ പ്ര​ഫു​ല്‍ പ​ട്ടേ​ലി​നെ​തി​രെ ഐ​ഷ ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ രാ​ജ്യ​ദ്രോ​ഹ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കേ​സെ​ടു​ത്ത​ത്. ദ്വീ​പി​ലെ ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍റെ പ​രാ​തി​യെ തു​ട​ര്‍​ന്നാ​യി​രു​ന്നു ന​ട​പ​ടി.

ഇ​തി​നെ തു​ട​ര്‍​ന്ന് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച ഐ​ഷ സു​ല്‍​ത്താ​ന അ​റ​സ്റ്റ് അ​ട​ക്ക​മു​ള്ള നി​യ​മ​ന​ട​പ​ടി​ക​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. മു​ന്‍​കൂ​ര്‍ ജാ​മ്യ​പേ​ക്ഷ​യി​ല്‍ തീ​രു​മാ​നം വ്യ​ക്ത​മാ​ക്കാ​തെ കോ​ട​തി അ​റ​സ്റ്റു​ണ്ടാ​യാ​ല്‍ ആ​ള്‍​ജാ​മ്യ​ത്തി​ല്‍ ഐ​ഷ​യെ വി​ട​ണ​മെ​ന്ന് ഉ​ത്ത​ര​വി​ട്ടു. ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കു​മ്പോ​ള്‍ അ​ഭി​ഭാ​ഷ​ക​നെ​യും കൂ​ടെ കൂ​ട്ടു​വാ​നും അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.