ഒ​സാ​ക്ക വിം​ബ​ൾ​ഡ​ണി​ൽ​നി​ന്നും പി​ന്മാ​റി; ടോ​ക്കി​യോ ഒ​ളി​മ്പി​ക്സി​ൽ മ​ട​ങ്ങി​യെ​ത്തും
ഒ​സാ​ക്ക വിം​ബ​ൾ​ഡ​ണി​ൽ​നി​ന്നും പി​ന്മാ​റി; ടോ​ക്കി​യോ ഒ​ളി​മ്പി​ക്സി​ൽ മ​ട​ങ്ങി​യെ​ത്തും
Friday, June 18, 2021 9:23 AM IST
ന്യൂ​യോ​ർ​ക്ക്: ജാ​പ്പ​നീ​സ് ടെ​ന്നീ​സ് താ​രം ന​മോ​വി ഒ​സാ​ക്ക വിം​ബ​ൾ​ഡ​ണി​ൽ​നി​ന്നും പി​ന്മാ​റി. എ​ന്നാ​ൽ ടോ​ക്കി​യോ ഒ​ളി​മ്പി​ക്സി​ൽ തി​രി​ച്ചു​വ​രു​മെ​ന്നും ഒ​സാ​ക്ക അ​റി​യി​ച്ചു. ഫ്ര​ഞ്ച് ഓ​പ്പ​ൺ ര​ണ്ടാം റൗ​ണ്ടി​ൽ പി​ന്മാ​റി​യ ശേ​ഷം കു​ടും​ബ​വും സു​ഹൃ​ത്തു​ക്ക​ളു​മാ​യി അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കു​ക​യാ​ണ് ഒ​സാ​ക്ക.

ടോ​ക്കി​യോ​യി​ലെ ത​ന്‍റെ നാ​ട്ടു​കാ​ർ​ക്ക് മു​ന്നി​ൽ ക​ളി​ക്കാ​ൻ ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് ലോ​ക ര​ണ്ടാം ന​മ്പ​ർ താ​രം പ​റ​ഞ്ഞു. മാ​ന​സി​കാ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ടൂ​ര്‍​ണ​മെ​ന്‍റി​നി​ടെ ജ​പ്പാ​ൻ താ​രം പി​ന്മാ​റി​യ​ത്.

ഫ്ര​ഞ്ച് ഓ​പ്പ​ണി​ല്‍ മ​ത്സ​ര​ങ്ങ​ള്‍​ക്കു ശേ​ഷം മാ​ധ്യ​മ​ങ്ങ​ളെ കാ​ണി​ല്ലെ​ന്നു പ്ര​ഖ്യാ​പി​ച്ചി​രു​ന്ന ഒ​സാ​ക്ക ആ​ദ്യ റൗ​ണ്ട് മ​ത്സ​ര​ത്തി​ന് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളെ കാ​ണാ​തെ കോ​ര്‍​ട്ട് വി​ട്ടി​രു​ന്നു. ഇ​തോ​ടെ താ​ര​ത്തി​ന് സം​ഘാ​ട​ക​ര്‍ 15000 ഡോ​ള​ര്‍ പി​ഴ ചു​മ​ത്തി.

തു​ട​ര്‍​ന്നും താ​ര​ത്തി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് നാ​ല് ഗ്രാ​ന്‍​സ്ലാം ടൂ​ര്‍​ണ​മെ​ന്‍റു​ക​ളു​ടെ സം​ഘാ​ട​ക​ര്‍ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ലൂ​ടെ മു​ന്ന​റി​യി​പ്പും ന​ല്‍​കി. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഒ​സാ​ക്ക ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ നി​ന്ന് പി​ന്മാ​റി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.