അ​യ്യ​പ്പ​ന്‍റെ പേ​രു പ​റ​ഞ്ഞ് വോ​ട്ട് തേ​ടി, കെ. ​ബാ​ബു​വി​ന്‍റെ വി​ജ​യം റ​ദ്ദാ​ക്ക​ണം: എം.​സ്വ​രാ​ജ് ഹൈ​ക്കോ​ട​തി​യി​ൽ
അ​യ്യ​പ്പ​ന്‍റെ പേ​രു പ​റ​ഞ്ഞ് വോ​ട്ട് തേ​ടി, കെ. ​ബാ​ബു​വി​ന്‍റെ വി​ജ​യം റ​ദ്ദാ​ക്ക​ണം: എം.​സ്വ​രാ​ജ് ഹൈ​ക്കോ​ട​തി​യി​ൽ
Tuesday, June 15, 2021 10:25 PM IST
കൊ​ച്ചി: തൃ​പ്പൂ​ണി​ത്തു​റ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നു കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി കെ. ​ബാ​ബു​വി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത് റ​ദ്ദാ​ക്കി, വി​ജ​യി​യാ​യി ത​ന്നെ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​തി​ര്‍ സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്ന സി​പി​എം നേ​താ​വ് എം. ​സ്വ​രാ​ജ് ഹൈ​ക്കോ​ട​തി​യി​ല്‍ ഇ​ല​ക്ഷ​ന്‍ ഹ​ര്‍​ജി ന​ല്‍​കി. തൃ​പ്പൂ​ണി​ത്തു​റ​യി​ല്‍ സ്വാ​മി അ​യ്യ​പ്പ​ന്‍റെ പേ​രു പ​റ​ഞ്ഞ് കെ. ​ബാ​ബു വോ​ട്ട് തേ​ടി​യ​ത് തെ​ര​ഞ്ഞെ​ടു​പ്പു ക്ര​മ​ക്കേ​ടാ​ണെ​ന്നാ​രോ​പി​ച്ചാ​ണ് സ്വ​രാ​ജ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

കെ. ​ബാ​ബു 992 വോ​ട്ടു​ക​ള്‍​ക്കാ​ണ് എം. ​സ്വ​രാ​ജി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. അ​യ്യ​പ്പ​ന് ഒ​രു വോ​ട്ട് എ​ന്ന് അ​ച്ച​ടി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് സ്ലി​പ്പു​ക​ള്‍ മ​ണ്ഡ​ല​ത്തി​ല്‍ വി​ത​ര​ണം ചെ​യ്തി​രു​ന്നെ​ന്നും ഈ ​സ്ലി​പ്പി​ല്‍ കെ. ​ബാ​ബു​വി​ന്‍റെ പേ​രും തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്ന​വും ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്നെ​ന്നും ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു. തൃ​പ്പൂ​ണി​ത്തു​റ മ​ണ്ഡ​ല​ത്തി​ല്‍ ശ​ബ​രി​മ​ല അ​യ്യ​പ്പ​നും സ്വ​രാ​ജും ത​മ്മി​ലാ​ണ് മ​ത്സ​ര​മെ​ന്നും അ​യ്യ​പ്പ​നൊ​രു വോ​ട്ട് ചെ​യ്ത് ബാ​ബു​വി​നെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്നും വ്യാ​പ​ക​മാ​യി പ്ര​ചാ​ര​ണ​മു​ണ്ടാ​യി. അ​യ്യ​പ്പ​ന്‍റെ പേ​രു പ​രാ​മ​ര്‍​ശി​ച്ച് ചു​വ​രെ​ഴു​ത്തു​ക​ള്‍ ന​ട​ത്തി. ഇ​തി​നാ​യി സ്ഥാ​നാ​ര്‍​ഥി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ യു​ഡി​എ​ഫ് ഇ​ല​ക്ഷ​ന്‍ ക​മ്മി​റ്റി ഓ​ഫീ​സി​ല്‍ യോ​ഗം ചേ​ര്‍​ന്നു.

അ​യ്യ​നെ കെ​ട്ടി​ക്കാ​ന്‍ വ​ന്ന​വ​നെ അ​യ്യ​ന്‍റെ നാ​ട്ടി​ല്‍​നി​ന്നു കെ​ട്ടു​കെ​ട്ടി​ക്കാ​ന്‍ കെ. ​ബാ​ബു​വി​ന് വോ​ട്ടു ചെ​യ്യൂ എ​ന്നാ​യി​രു​ന്നു ചു​വ​രെ​ഴു​ത്തു​ക​ള്‍. ശ​ബ​രി​മ​ല അ​യ്യ​പ്പ​ന്‍റെ പേ​രു പ​റ​ഞ്ഞു വോ​ട്ടു തേ​ടി​യ കെ. ​ബാ​ബു​വി​ന്‍റെ ന​ട​പ​ടി ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം തെ​ര​ഞ്ഞെ​ടു​പ്പു ക്ര​മ​ക്കേ​ടാ​ണെ​ന്നും ഹ​ര്‍​ജി​യി​ല്‍ ആ​രോ​പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.