ശ്രീ​രാ​മ​ന്‍റെ പേ​രി​ൽ ച​തി ന​ട​ത്തു​ന്ന​ത് അ​നീ​തി: രാ​മ​ക്ഷേ​ത്രം വി​വാ​ദ​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി
ശ്രീ​രാ​മ​ന്‍റെ പേ​രി​ൽ ച​തി ന​ട​ത്തു​ന്ന​ത് അ​നീ​തി: രാ​മ​ക്ഷേ​ത്രം വി​വാ​ദ​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി
Monday, June 14, 2021 7:48 PM IST
ന്യൂ​ഡ​ൽ​ഹി: രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​ത്തി​നാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച ട്ര​സ്റ്റി​നെ​തി​രെ അ​ഴി​മ​തി ആ​രോ​പ​ണം ഉ​യ​ർ​ന്ന​തോ​ടെ പ്ര​തി​ക​ര​ണ​വു​മാ​യി രാ​ഹു​ൽ ഗാ​ന്ധി. ശ്രീ​രാ​മ​ൻ സ്വ​യം സ​ത്യ​വും നീ​തി​യും മ​ത​വു​മാ​ണ്, ആ ​ശ്രീ​രാ​മ​ന്‍റെ പേ​രി​ൽ ക​ബ​ളി​പ്പി​ക്കു​ന്ന​ത് അ​നീ​തി​യാ​ണെ​ന്ന് രാ​ഹു​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

നേ​ര​ത്തേ, ഇ​തേ വി​ഷ​യ​ത്തി​ൽ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​യും പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. വി​ശ്വാ​സി​ക​ൾ ഭ​ഗ​വാ​ന് സ​മ​ർ​പ്പി​ച്ച പ​ണം ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​ത് പാ​പ​മാ​ണ്, ഇ​ത് ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സ​ത്തെ അ​പ​മാ​നി​ക്കു​ന്ന​തി​ന് തു​ല്യ​മെ​ന്നും പ്രി​യ​ങ്ക ട്വി​റ്റ​റി​ൽ കു​റി​ച്ചു.

സ്വ​കാ​ര്യ വ്യ​ക്തി​യി​ൽ​നി​ന്ന് ര​ണ്ട് റി​യ​ൽ എ​സ്റ്റേ​റ്റ് ഡീ​ലേ​ഴ്സ് ര​ണ്ടു കോ​ടി രൂ​പ​യ്ക്കു വാ​ങ്ങി​യ സ്ഥ​ലം നി​മി​ഷ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ട്ര​സ്റ്റി​ന്‌ 18.5 കോ​ടി രൂ​പ​യ്ക്ക് മ​റി​ച്ചു​വി​റ്റെ​ന്നാ​ണ് ആ​രോ​പ​ണം. മാ​ർ​ച്ചി​ലാ​ണ് ഇ​ട​പാ​ടു​ക​ൾ ന​ട​ന്ന​തെ​ന്നും സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി, ആം ​ആ​ദ്മി പാ​ർ​ട്ടി​ക​ൾ ആ​രോ​പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.